ടാറ്റാ കെമിക്കല്‍സിന് ഒന്നാം പാദത്തില്‍ നേട്ടം; കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: ടാറ്റാ കെമിക്കല്‍സിന്റെ അറ്റലാഭത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ അറ്റലാഭം 19.47 ശതമാനമായി ഉയര്‍ന്ന് 312.59 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലലവില് കമ്പനിയുടെ അറ്റലാഭമായി ആകെ രേഖപ്പെടുത്തിയത് 261.13 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
കമ്പനിയുടെ അറ്റവരുമാനത്തിലും ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ അറ്റവരുമാനം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ആകെ രേഖപ്പെടുത്തിയത് 2,984.79 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ആകെ രേഖപ്പെടുത്തിയത് 2,850.77 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിയുടെ ആകെ ചിലവിനത്തില്‍ നേരിയ വര്‍ധനവാണ് ഒന്നാം പാദത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ ചിലവനത്തില് ആകെ രേഖപ്പെടുത്തിയത് 2,562.49 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയത് ഏകേദേശം 2,477.28 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍