ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ടാറ്റാ കോഫി ഓണ്‍ലൈന്‍; പുതിയ സംവിധാനം ഓണ്‍ലൈന്‍ രംഗത്ത് നേട്ടമുണ്ടാക്കിയേക്കും
ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് എല്ടിഡിയുടെ ഉപസ്ഥാപനമായ ടാറ്റാ കോഫി ഒണ്‍ലൈന്‍ പ്ലാറ്റ്ഫോം തുറന്നതായി റിപ്പോര്‍ട്ട്. www.coffeesonnets.com എന്നതാണ് ടാറ്റാ കോഫിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ അഡ്രസ്. ലക്ഷ്വറി വേരിയന്റല് കോഫിയാണ് ് ടാറ്റാ കോഫീ വില്‍പ്പനയ്ക്കായി വച്ചിട്ടുള്ളത്. കമ്പനിക്ക് വിപണിയിലൂടെ മികച്ച നേ്്ട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് പുതിയ വിലയിരുത്തല്‍. ടാറ്റാ കോഫീ രാജ്യത്തെ വിവിധയിടങ്ങളില്‍ നടപ്പുവര്‍ഷം തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
'ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ടാറ്റ കോഫി തങ്ങളുടെ ഏറ്റവും മികച്ച എസ്റ്റേറ്റ് കോഫികള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ സീസണില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഏറ്റവും മികച്ചതും അപൂര്‍വവുമായ കോഫികള്‍ മാത്രമേ ഇ-കൊണേഴ്സ് വിപണിയിലൂടെ ശ്രദ്ധ നേടിയത്. കര്‍ണാടകയിലെ കൂര്‍ഗിലുള്ള 19 എസ്റ്റേറ്റ് കോഫികളെ ബന്ധിപ്പിച്ചാണ് ടാറ്റാ കോഫി ഒണ്‍ലൈന്‍ ബിസിനസ് നേതൃത്വം വഹിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍