News

പുത്തന്‍ ഡിജിറ്റല്‍ സംരംഭങ്ങളെ വാര്‍ത്തെടുക്കാന്‍ ടാറ്റയുടെ പദ്ധതി; ടാറ്റാ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉടന്‍

മുംബൈ: സാങ്കേതിക വിദ്യയില്‍ ഊന്നി ഡിജിറ്റല്‍ സംരംഭങ്ങള്‍ വാര്‍ത്തെടുക്കാന്‍ വമ്പന്‍ പദ്ധതികളുമായി ടാറ്റ. കൃത്രിമബുദ്ധി,ഡാറ്റാ നിയന്ത്രിത ഭാവിക്കായി ഒരുക്കുകയും അതോടൊപ്പം പുത്തന്‍ ഡിജിറ്റല്‍ സംരംഭങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടാറ്റാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതുമാണ് പദ്ധതികള്‍. ടാറ്റാ സണ്‍സ് ചെയര്‍മാന്‍  എന്‍ ചന്ദ്രശേഖരന്‍ ജീവനക്കാര്‍ക്ക് വര്‍ഷാവസാനം പ്രമാണിച്ച് അയച്ച കത്തിലാണ് ഭാവി പദ്ധതി വ്യക്തമാക്കിയിരിക്കുന്നത്. ത്രി എസ് എന്നറിയപ്പെടുന്ന സിംപ്ലിഫിക്കേഷന്‍ ,സിനര്‍ജി ,സ്‌കേല്‍ എന്നീ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 'വണ്‍ ടാറ്റാ'പോളിസിയാണ് നടപ്പാക്കുക.

നമ്മുടെ ബിസിനസ് വൃന്ദത്തിനകത്ത് വ്യക്തിഗത കമ്പനികള്‍ ഈ മൂന്ന് തത്വങ്ങളില്‍ പ്രകടമായ പുരോഗമനം കൈവരിച്ചതായും അദേഹം അറിയിച്ചു.പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമകളെ സന്നിവേശിപ്പിക്കാന്‍ 'ടാറ്റാ ഡിജിറ്റല്‍' പ്ലാറ്റ്‌ഫോം സൃഷ്ടിക്കേണ്ടതിന്‍രെയും ഇലക്ട്രിക് വാഹനപരിതസ്ഥിതി സജ്ജമാക്കേണ്ടതിന്റെയും പ്രാധാന്യവും ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിക്കുന്നത്. നിലവില്‍ ഭൂഷണ്‍ സ്റ്റീലിനെ കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. ടിജിബിഎല്‍,ടാറ്റാ കെമിക്കല്‍സ് കസ്റ്റമേഴ്‌സ് സെക്ഷന്‍ എന്നിവയുടെ ലയനം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. ടാറ്റയുടെ വ്യോമയാന സംരംഭമായ വിസ്താര, അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Author

Related Articles