ടാറ്റാ ഗ്രൂപ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ലോക്ക്ഡൗണില്‍ കമ്പനി കടുത്ത പ്രതിസന്ധിയില്‍
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ആഴ്ചകളോളം നീണ്ട ലോക്ക്ഡൗണ്‍ ബിസിനസുകളെ ബാധിച്ചതിനാല്‍ ടാറ്റാ ഗ്രൂപ്പ് ചില കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ടാറ്റാ ഈ തീരുമാനത്തില്‍ എത്തിയത്. കൊവിഡ് -19 മഹാമാരി യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഹോട്ടലുകള്‍ (താജ്), ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ്, വിസ്താര, ടാറ്റ മോട്ടോഴ്സ് എന്നിവ യാത്രാ നിയന്ത്രണവും ലോക്ക്ഡൗണും കാരണം ഏറെ പ്രതിസന്ധിയിലായി. എന്നാല്‍ ടാറ്റാ പവര്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് പോലുള്ള മറ്റ് സ്ഥാപനങ്ങള്‍ കമ്പനിയെ സഹായിച്ചു. താജ് ആഡംബര ഹോട്ടലുകളിലെ എക്സിക്യൂട്ടൂവുകള് ജീവനക്കാരുടെ ശമ്പളത്തിനായി അവരുടെ ശമ്പളത്തിലെ ഒരു ശതമാനം സംഭാവന ചെയ്യും. കമ്പനിയുടെ അതിജീവന ഘട്ടത്തെ സഹായിക്കുന്നതിനാണ് ഈ പാദത്തിലെ ശമ്പളത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പുനീത് ചട്വാള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.
മാസം തോറും വിലയിരുത്തല്‍ തുടരുകയും സാഹചര്യം വികസിക്കുന്നതിനനുസരിച്ച് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ഹോട്ടല്‍ ശൃംഖലകള്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ടെന്ന് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് -19 മഹാമാരി ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലെമന്‍ ട്രീ ഹോട്ടലുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം 50-66 ശതമാനം ശമ്പളം വെട്ടിക്കുറച്ചു.
കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ 4.5 ലക്ഷം ജീവനക്കാരില്‍ ഒരാളെയും പിരിച്ചുവിടില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍