എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ്; ഒപ്പം സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും
മുംബൈ: എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യവുമായി ടാറ്റാ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി വ്യവസായ-ധനകാര്യ പങ്കാളികളെ ഒപ്പം ചേര്‍ക്കാനുളള ശ്രമത്തിലാണവര്‍. എയര്‍ ഇന്ത്യയുടെ ലേലത്തിനായുളള പ്രത്യേക ഉദ്ദേശ്യ കമ്പനിയില്‍ ന്യൂനപക്ഷ ഓഹരി വിഹിതവും ടാറ്റാ ഗ്രൂപ്പ് ധനകാര്യ പങ്കാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എയര്‍ ഇന്ത്യയ്ക്കായുളള ലേലത്തിന് താല്പര്യ പത്രം (ഇഒഐ) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളും ഉള്‍പ്പെടെയുളളവര്‍ ടാറ്റയുമായി ധനകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുന്നതായാണ് സൂചന. വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അനുഭവവും മികച്ച ട്രാക്ക് റെക്കോര്‍ഡുമുളള ടാറ്റയുടെ പങ്കാളികളാകാന്‍ മിക്ക വ്യവസായ-ധനകാര്യ ഫണ്ടുകള്‍ക്കും താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ട്.
ടാറ്റാ ഗ്രൂപ്പിന് ലഭിക്കുന്ന വിവിധ ധനകാര്യ ഓഫറുകളില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കും. ഇഒഐ സമര്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍