News

ഡിജിറ്റല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ ടാറ്റ; നടപ്പുവര്‍ഷം പുതിയ ലക്ഷ്യം പൂര്‍ത്തീകരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ടാറ്റ നടപ്പുവര്‍ഷം ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്. ഡിജിറ്റല്‍ രംഗത്ത് പ്രവേശിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റാ ഗ്രൂപ്പ് വേരൂന്നിയ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള വ്യവസയായ സംരംഭങ്ങളെ ശക്തിപ്പെടുത്തിയും, ഡിജിറ്റല്‍ രംഗത്തെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് കമ്പനി ഇപ്പോള്‍  മുന്‍പോട്ട് പോകാന്‍ തയ്യാറെടുക്കുന്നത്. 

അതേയമയം 3-എസ് എന്നറിയപ്പെടുന്ന സിംപ്ലിഫിക്കേഷന്‍ (ലഘൂകരണം), സിനര്‍ജി (കൂട്ടായ പ്രവര്‍ത്തനം), സ്‌കേല്‍ (വിസ്താരം) എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ 'വണ്‍ ടാറ്റ' നയമാണ് ടാറ്റാ ഗ്രൂപ്പ് രാജ്യത്തുടനീളം കമ്പനി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.  നിലവില്‍ 110 ബില്യണ്‍ ഡോളറിലധിഷ്ടിതമായ സംരംഭങ്ങളെ വികസിപ്പിക്കുകയെന്നതാണ് കമ്പനി നടപ്പുവര്‍ഷം ലക്ഷ്യമടുന്നത്.  

News Desk
Author

Related Articles