വാഹന ആവശ്യം വര്‍ധിച്ചത് തുണയായി; ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ 37 ശതമാനം വര്‍ധന
മുംബൈ: പാസഞ്ചര്‍ കാറുകളുടെയും ചെറുകിട വാണിജ്യ വാഹനങ്ങളുടെയും (എസ്സിവി) ആവശ്യകത വര്ധിച്ചതിനെയെത്തുടര്ന്ന് ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറില്‍ 37 ശതമാനം വര്‍ധിച്ച് 44,444 യൂണിറ്റായി.
നഗര, ഗ്രാമീണ വിപണികളിലുടനീളം വ്യക്തിഗത മൊബിലിറ്റി ആവശ്യകത വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ 8,097 യൂണിറ്റുകളില്‍ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാര്‍ വില്‍പ്പന വര്‍ധിച്ചു. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന കൂടിയതിന്, പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് പോലുള്ള പുതിയ മോഡലുകളുടെ ഡിമാന്‍ഡ് വളര്‍ച്ച സഹായകമായിട്ടുണ്ടെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തില്‍ മൊത്തവ്യാപാരങ്ങള്‍ കഴിഞ്ഞ മാസം ഉത്സവ സീസണിന് മുമ്പുള്ള ചില്ലറ വില്പ്പനയേക്കാള് കൂടുതലാണ്. ടാറ്റ മോട്ടോഴ്സ് പ്രതിമാസ കാര്‍ ഉത്പാദനം 18,000 യൂണിറ്റായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി പ്രമുഖ ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍- നവംബര്‍ കാലയളവില്‍ ഇനിയും ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍