ചരക്ക് ഗതാഗതത്തില്‍ നൂതന നീക്കവുമായി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയുടെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കാനുള്ള നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ മുന്നോടിയായി തങ്ങളുടെ ജനപ്രിയ ചെറു കൊമേഷ്യല്‍ വാഹനമായ എയ്സിന്റെ ഇവി പതിപ്പ് കമ്പനി പുറത്തിറക്കി. പുതിയ എയ്സ് ഇവി, വൈവിധ്യമാര്‍ന്ന ഇന്‍ട്രാ-സിറ്റി ചരക്കുനീക്കങ്ങള്‍ക്കുതകുന്ന ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷനാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
''എയ്സ് ഇവിയുടെ സമാരംഭത്തോടെ ഇ-കാര്‍ഗോ മൊബിലിറ്റിയുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച വാണിജ്യ വാഹനമാണ് ടാറ്റ എയ്സ്. ഇത് ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് വിജയകരമായ സംരംഭകരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നൂതനവും വൃത്തിയുള്ളതും മികച്ചതുമായ മൊബിലിറ്റി സൊല്യൂഷന് നല്‍കിക്കൊണ്ട് ഇത് ഈ പൈതൃകത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വാണിജ്യ വാഹനങ്ങളുടെ വൈദ്യുതീകരണത്തില്‍ ഞാന്‍ ആവേശഭരിതനാണ്, ''ടാറ്റ സണ്‍സ് ആന്‍ഡ് ടാറ്റ മോട്ടോഴ്സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍