News

കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സ് വിപണിയില്‍ നിന്ന് ആയിരം കോടി രൂപ കടമെടുക്കുന്നു. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രം (എന്‍സിഡി) വഴിയാണ് ഇത്രയും തുക സമാഹരിക്കുക.

പത്തുലക്ഷം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് കമ്പനി പുറത്തിറക്കുക. മൂന്നുഘട്ടങ്ങളായാണ് 1000 കോടി രൂപ സമാഹരിക്കുന്നത്. ആദ്യഘട്ടത്തില്‍ 500 കോടിയും രണ്ടാംഘട്ടത്തില്‍ 300 കോടിയും മൂന്നാംഘട്ടത്തില്‍ 200 കോടിയുമാണ് സമാഹരിക്കുക. 2022 സെപ്റ്റംബര്‍ 30, 2022 നവംബര്‍ 28, 2022 ഡിസംബര്‍ 29ന് എന്നിങ്ങനെയുള്ള തീയതികളിലാകും കടപ്പത്രം പണമാക്കാന്‍ കഴിയുക.

അതേസമയം ബിഎസ്ഇയിലൂടെയുള്ള വില്പനയ്ക്കനുസരിച്ചാകും പലിശ നിരക്ക് നിശ്ചിയിക്കുക. 1.25ശതമാനം ഉയര്‍ന്ന് 84.95 രൂപ നിരക്കിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

News Desk
Author

Related Articles