വാഹനം വാങ്ങുന്നതിന് വായ്പ; ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി കൈകോര്‍ത്ത് ടാറ്റാ മോട്ടോഴ്സ്
മുംബൈ: ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി കൈകോര്‍ത്ത് ടാറ്റാ മോട്ടോഴ്സ്. വാഹനം വാങ്ങുന്നതിന് ബാങ്കുമായി ചേര്‍ന്ന് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രഖ്യാപനം. ടാറ്റ ആല്‍ട്രോസ്, ടാറ്റ നെക്സണ്‍, ടാറ്റ ഹാരിയര്‍ എന്നിവ ഉള്‍പ്പെടുന്ന കാറുകളുടെ 'ഫോറെവര്‍ റേഞ്ച്' കാറുകളില്‍ പുതിയ ഓഫറുകള്‍ ലഭ്യമാകും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി, ടാറ്റ മോട്ടോഴ്സില്‍ ലഭ്യമായ ഏത് പാസഞ്ചര്‍ കാറുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. സ്റ്റെപ്പ് സ്കീമായാണ് പണം നല്‍കുക. ആദ്യത്തെ 3-6 മാസത്തേക്ക് പ്രത്യേക ലോ ഇഎംഐ ഓപ്ഷന് സ്കീമും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
സ്റ്റെപ്പ് അപ്പ് സ്കീമിന് കീഴില്‍, ഉപയോക്താക്കള്‍ക്ക് സ്കീമിനെയും വാഹനങ്ങളെയും ആശ്രയിച്ച് പ്രതിമാസം ഒരു ലക്ഷത്തിന് 834 രൂപ മുതല്‍ 60% വരെ ഇഎംഐയില്‍ കുറയ്ക്കാന്‍ സാധിക്കും. സ്കീം അനുസരിച്ച്, വാങ്ങുന്നയാളുടെ സൌകര്യത്തെ ആശ്രയിച്ച് 3- 6 മാസത്തേക്ക് ഇഎംഐ പേയ്മെന്റുകള്‍ കുറവായിരിക്കും.
കൂടാതെ, വാഹനത്തിനും വേരിയന്റിനും അനുസരിച്ച് 1 മുതല്‍ 7 വര്‍ഷം വരെ വരുമാനേതര പ്രൂഫ് ഫണ്ടിംഗും ഉപയോക്താക്കള്‍ക്ക് നല്‍കും. കൂടാതെ, ഹാരിയര്‍, സഫാരി അല്ലെങ്കില്‍ ടൈഗോര്‍ വാങ്ങുന്നതിലൂടെ എക്സ്ഷോറൂം വിലയില്‍ 85% വരെ മൂല്യത്തിലേക്ക് (എല്‍ടിവി) വായ്പ ലഭിക്കുമ്പോള്‍, ടിയാഗോ, നെക്സണ്‍ അല്ലെങ്കില്‍ ആല്‍ട്രോസ് എന്നിവ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെയുള്ള ലോണ്‍ മൂല്യത്തില്‍ കുറവ് ലഭിക്കും.
വിപണിയില്‍ വാഹങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ആവശ്യകത കണക്കിലെടുത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്നാണ് പദ്ധതിയുടെ എക്സക്യൂട്ടീവ് പ്രസിഡന്റായ ടിഎ രാജഗോപാലന്‍ വ്യക്തമാക്കിയത്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ വാഹനം വാങ്ങുന്നതിനുള്ള ബാധ്യത കുറയ്ക്കുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തില്‍ യാത്ര ചെയ്യാന്‍ സൌകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്‍ഡസ് ഇന്ഡുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നും ഈ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി വ്യക്തമാക്കി. താല്‍പ്പര്യമുള്ളവര്‍ക്ക് ടാറ്റയുടെ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവരുടെ അടുത്തുള്ള ടാറ്റ മോട്ടോഴ്സ് ഷോറൂമുകള്‍ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്യാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍