News

വാഹന വായ്പ ലഭ്യമാക്കാന്‍ നടപടിയുമായി ടാറ്റാ മോട്ടോഴ്സ്; ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു

എല്ലാ ഉപഭോക്താക്കള്‍ക്കും വാഹന വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ച് ടാറ്റാ മോട്ടോഴ്സ്. ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് ടാറ്റാ മോട്ടോഴ്സ് വാഹന വായ്പ നല്‍കുന്നത്. 6.85 ശതമാനം മുതലുള്ള പലിശ നിരക്കില്‍ വായ്പ ലഭ്യമാകും. വാഹന വിലയുടെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ഒരു ലക്ഷത്തിന് 1,502 രൂപ മാസത്തവണയില്‍ ഏഴുവര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ടാറ്റയുടെ ഫിനാന്‍സ്ഈസി ഫെസ്റ്റിവല്ലിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വായ്പ പദ്ധതി രാജ്യത്തുടനീളം ലഭ്യമാകും. ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉള്‍പ്പടെ എല്ലാ മോഡലുകള്‍ക്കും വായ്പ സൗകര്യം നല്‍കുന്നുണ്ട്.

Author

Related Articles