News

ടാറ്റാമോട്ടോര്‍സിന്റെ ഉത്പ്പാദനത്തില്‍ ഇടിവ്; കൊറോണ വൈറസും-സാമ്പത്തിക മാന്ദ്യവും കമ്പനിക്ക് തിരിച്ചടിയായി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഏറ്റവും വലിയ  പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.  കൊറോണ വൈറസ് ആഘാതം മൂലം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ ഉത്പ്പാദനം വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാമോട്ടോര്‍സ് ഫിബ്രുവരിയിലെ തങ്ങളുടെ ഉത്പ്പാദന വിവരം പുറത്ത് വിട്ടതോടെ കമ്പനിയുടെ ഓഹരികളില്‍  നാല് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഏകദേശം  നാല് ശതമാനം വരെയാണ് ടാറ്റാ മോട്ടോര്‍സിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയത്.  

ഫിബ്രുവരിയില്‍  ടാറ്റാമോട്ടോര്‍സിന്റെ വാനനിര്‍മ്മാത്തില്‍ മാത്രം 34.42 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  കമ്പനി ഫിബ്രുവരിയില്‍ ആകെ ഉത്പ്പാദിപ്പിച്ച വാഹനങ്ങളുടെ എ്ണ്ണം  37,826 യൂണിറ്റാണ്. അതേസമയം കഴിഞ്ഞവര്‍ഷം ടാറ്റാമോട്ടോര്‍സ് ഉത്പ്പാദിപ്പിച്ച വാഹനങ്ങളുടെ എണ്ണം 56,826 യൂണിറ്റാണ്.  

യാത്രായിനത്തിലുള്ള വാഹനങ്ങളുടെ ഉത്പ്പാദനത്തിലും ഫിബ്രുവരിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഏകദേശം 32 ശതമാനമാണ് ഇചിന് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കൊറോണ വൈറസാണ് കമ്പനിയുടെ ഉത്പ്പാദനത്തില്‍ കുറവ് വരുത്തുന്നതിന്റെ പ്രധാന പ്രേരകഘടകം.

News Desk
Author

Related Articles