വാണിജ്യ വാഹന ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്; ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
രാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വാണിജ്യ വാഹന ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി വരുന്ന നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ടാറ്റ ഒരു ബില്യണ്‍ ഡോളറിലധികം (7,500 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) മേഖലയില്‍ മുന്‍തൂക്കം നേടിയ കമ്പനി, വാണിജ്യ വാഹന (സിവി) വിഭാഗത്തിലും ഫ്യൂച്ചറിസ്റ്റിക് ഇവികള്‍ വിതരണം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ കാലത്തെ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്ലാറ്റ് ഫോമുകള്‍ക്ക് CNG, LNG, ഡീസല്‍ പവര്‍ട്രെയിനുകള്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍കാലങ്ങളിലെ പരമ്പരാഗത പവര്‍ട്രെയിനുകള്‍ പോലെ തന്നെ വിപണിയില്‍ വൈദ്യുതീകരണം നയിക്കാനും ടാറ്റ മോട്ടോഴ്സ് ആഗ്രഹിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സിലെ വാണിജ്യ വാഹന ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു. ചെറിയ വാണിജ്യ വാഹനങ്ങളും കൂടുതല്‍ വിപുലീകൃത ശ്രേണിയെ നിറവേറ്റുന്നതിനായി ഗ്യാസ് അധിഷ്ഠിത ഇന്ധന സെല്‍ ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാണ് നീക്കം. സിഎന്‍ജിയിലേക്കുള്ള മാറ്റവും കമ്പനി വേഗത്തിലാക്കും.
റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ടാറ്റയില്‍ ചേര്‍ന്ന ശുബ്രാന്‍ഷു സിംഗ്, ഫോര്‍ഡ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര തുടങ്ങിയ മുതിര്‍ന്ന മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് കമ്പനി അതിന്റെ വില്‍പ്പന, വിപണന തന്ത്രങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്റ്റീല്‍, സിമന്റ് കമ്പനികള്‍ ഖനന ആപ്ലിക്കേഷനുകള്‍ക്കായി ഇലക്ട്രിക് ട്രക്കുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും കമ്പനി ഇതിനകം തന്നെ ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും ടാറ്റ പറയുന്നു.
ടാറ്റ മോട്ടോഴ്സില്‍ ഇലക്ട്രിക് സിവി ബിസിനസിനായി ഒരു സ്വതന്ത്ര സബ്സിഡിയറി സ്ഥാപിക്കാന്‍ നിര്‍വചിക്കപ്പെട്ട പദ്ധതിയില്ലെങ്കിലും, ഇത് ഏറെക്കുറെ മുന്‍കൂട്ടിയുള്ള നിഗമനമാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍, ടാറ്റ മോട്ടോഴ്സില്‍ ആരോഗ്യകരമായ മൂല്യനിര്‍ണ്ണയം ഉറപ്പാക്കുന്നതിന് ശക്തമായ ഒരു ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും ഒരു ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുന്നതിലും വലിയ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും അടുത്ത എതിരാളിയായ അശോക് ലെയ്ലാന്‍ഡ്, സ്വിച്ച് മൊബിലിറ്റിക്ക് കീഴിലുള്ള ഇവി ബിസിനസിനായി പുതിയ നിക്ഷേപങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍