ഓട്ടോമൊബീല്‍ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍; 2025ല്‍ 10 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടാറ്റ
മുംബൈ: ഓട്ടോമൊബീല്‍ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിഫിക്കേഷനില്‍ തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് ടാറ്റ ഗ്രൂപ്പ്. 2025 ആകുമ്പോഴേക്കും പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് വ്യക്തമാക്കിയിരിക്കുന്നത്. ടാറ്റ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വൈദ്യുതവല്‍ക്കരണ പാത കൃത്യമായി സെറ്റ് ചെയ്ത ശേഷമാണ് ചന്ദ്രയെന്നറിയപ്പെടുന്ന ചന്ദ്രശേഖരന്റെ പുതിയ നീക്കം.
ഇന്ത്യന്‍ വിപണിയില്‍ മാറ്റത്തെ നയിക്കുന്നത് ടാറ്റ മോട്ടോഴ്സ് ആയിരിക്കും. ഓട്ടോമോട്ടിവ് ലോകത്ത് ഗ്രീന്‍ മൊബിലിറ്റിയുടെ പതാകവാഹകരായി ടാറ്റ മാറും-എന്‍ ചന്ദ്രശേഖരന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാനസൗകര്യവികസനത്തിലും ടാറ്റ വലിയ പങ്കുവഹിക്കാന്‍ ഉദ്ദേശിക്കുന്നതായി ചന്ദ്ര വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്.
ടാറ്റ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി 10,000 മുറികള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 100 പ്രോപ്പര്ട്ടികളിലൂടെയായിരിക്കും ഇത് സാധ്യമാക്കുക. ഗ്രൂപ്പിന്റെ ജിഞ്ചര്‍ ഹോട്ടല്‍സ് ബ്രാന്‍ഡിന് കീഴിലുള്ളതാകും പ്രോപ്പര്‍ട്ടികള്‍. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ജിഞ്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോഴുള്ളത് 50 നഗരങ്ങളിലായി 78 ഹോട്ടലുകളാണ്. എന്‍ട്രി ലെവല്‍ ഹോട്ടല്‍ സെഗ്മന്റ് ഗ്രൂപ്പിന് നഷ്ടകച്ചവടമാണെങ്കിലും മികച്ച ഒക്യുപ്പന്‍സി റേറ്റ് ഉണ്ടെന്നതാണ് കൂടുതല്‍ വികസന പദ്ധതികള്‍ക്ക് ടാറ്റയെ പ്രേരിപ്പിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍