എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല ടാറ്റയ്ക്ക്
ന്യൂഡൽഹി: ടാറ്റ പവർ സോളാർ സിസ്റ്റംസിന് എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല. 1730 കോടിയുടേതാണ് പദ്ധതി. ഫെബ്രുവരി 21 ന് നടന്ന ലേലത്തിന് ശേഷം തങ്ങൾക്ക് നിർമ്മാണ ചുമതല ഏൽപ്പിച്ച് എൻടിപിസി കത്ത് നൽകിയതായി ടാറ്റ അറിയിച്ചു. ഈ പ്രോജക്ട് കൂടി ലഭിച്ചതോടെ ടാറ്റ പവർ സോളാർ സിസ്റ്റത്തിന് ഇതുവരെ കിട്ടിയ ഓർഡറുകളുടെ ആകെ മൂല്യം 8541 കോടിയായി. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ലഭിച്ച പദ്ധതികളുടെ ആകെ മൂല്യമാണിത്.
വലിയ പദ്ധതികളുടെ നിർമ്മാണ ചുമതല ഏൽപ്പിക്കുന്നതിലൂടെ ടാറ്റ പവറിന്റെ പ്രോജക്ട് മാനേജ്മെന്റിനോടും പ്രാവർത്തികമാകുന്നതിലെ മികവിനോടുമുള്ള വിശ്വാസ്യതയാണ് പ്രകടമാകുന്നതെന്ന് കമ്പനി വാർത്താ കുറിപ്പിൽ പറഞ്ഞു. ടാറ്റ പവർ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്. 10763 മെഗാവാട്ടിന്റെ പദ്ധതികളാണ് കമ്പനി ഇതുവരെ പ്രാവർത്തികമാക്കിയത്. ഇതിൽ തന്നെ 30 ശതമാനത്തോളം സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനമാണ്.
വ്യവസായ പ്രമുഖരായ എൻടിപിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള വലിയതും വെല്ലുവിളി നിറഞ്ഞതുമായ ഗ്രിഡ് അധിഷ്ഠിത സോളാർ ഇപിസി കരാറുകൾ സ്ഥിരമായി നേടിയതിൽ ടാറ്റ പവർ സോളാർ അഭിമാനിക്കുന്നുവെന്ന് ടാറ്റ പവർ സോളാർ എംഡിയും സിഇഒയുമായ ആശിഷ് ഖന്ന പറഞ്ഞു. ഇതൊരു ഡിസിആർ പ്രോജക്റ്റ് ആയതിനാൽ, ഞങ്ങളുടെ സ്വന്തം സെല്ലുകളും മൊഡ്യൂളുകളും ഉപയോഗിച്ച് ഞങ്ങൾ പ്രോജക്റ്റ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍