നേതൃനിരയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ടാറ്റ സണ്‍സ്
ടാറ്റ സണ്‍സ് ലിമിറ്റഡ് നേതൃനിരയില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതായി സൂചന. ടാറ്റ സണ്‍സില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ റോള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. 153 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ സാമ്രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ഗവേണന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതൃനിരയില്‍ മാറ്റം നിര്‍ദേശിക്കപ്പെടുന്നത്.
ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്മാന് നടരാജന് ചന്ദ്രശേഖരിന്റെ കാലാവധി നീട്ടി നല്‍കിയേക്കും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിലവില്‍ സാരഥ്യം വഹിക്കുന്നവ ചിലരുടെ പേരുകള്‍ ചീഫ് എക്സിക്യൂട്ടിവ് പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ സാരഥ്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രി, ഗ്രൂപ്പിന്റെ നടത്തിപ്പിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍