News

മോശം ധനസ്ഥിതിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ യൂറോപ്പില്‍ 1,250 ജീവനക്കാരെ പിരിച്ചുവിടുന്നു; കോവിഡ്-19 ആഗോള കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണി; തൊഴില്‍ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയില്ലെങ്കില്‍ കമ്പനിക്ക് വന്‍ തിരിച്ചടിയെന്ന് വിലിരുത്തല്‍

ലണ്ടന്‍: കോവിഡ്-19 ഭീതിപടര്‍ത്തിയതോടെ ആഗോളതലത്തിലെ വിവിധ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മോശം ധനസ്ഥിയില്‍ രൂപപ്പെട്ട മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളര്‍ച്ചയുമെല്ലാം വിവിധ കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര തര്‍ക്കത്തേക്കാള്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്-19 ലൂടെ ഉണ്ടായിട്ടുള്ളത്. ഇത് മൂലം ആഗോളതലത്തിലെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ ടാറ്റാ സ്റ്റീല്‍ 1250 ഓളം വരുന്ന തൊഴിലുകള്‍ വെട്ടിക്കുറച്ചേക്കും. ടാറ്റാ സ്റ്റീലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കൂടിയായ ഹെന്റിക് ആദമാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.  

നിലവില്‍ ആഗോള സാമ്പത്തിക രംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണിതിന്ന് കാരണമെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല., കമ്പനി ഇപ്പോള്‍ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചതിന്റെ പകുതിയില്‍ താഴെയുള്ള തൊഴില്‍ വെട്ടിക്കുറവിന് പുറമെ, കമ്പനിയില്‍ നിന്ന് വിരമിച്ച അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ച ജീവനക്കാരെ മാറ്റി നിയമിക്കാനും നിലവില്‍ ലക്ഷ്യമിട്ടേക്കും. സാമ്പത്തിക പ്രത്യാഘാതം നേരിടുന്നതിന്റെ അടിസ്ഥാനത്തില്‍ ചിലവ് കുറക്കലിന്റെ ഭാഗമായാണ് കമ്പനി ഇപ്പോള്‍ നീങ്ങുന്നത്. എന്നാല്‍ യൂറോപ്യന്‍ മേഖലയിലെ ബിസനസ് രംഗത്ത് നേരിട്ട വെല്ലുവിളികള്‍ കാരണം 2019 നവംബറില്‍  ടാറ്റാ സ്റ്റീല്‍  3,000 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു. തൊഴില്‍ നഷ്ടം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ വര്‍ക്ക്‌സ് കൗണ്‍സിലുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയുമാണ്.  

അതേസമയം ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിലെ മുന്‍നിര  കമ്പനികളിലൊന്നായ ടാറ്റാ സ്റ്റീല്‍  വിപണി രംഗത്തെ തകര്‍ച്ച മൂലം കമ്പനിക്കകത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ടാറ്റാ സ്റ്റീല്‍.  ചിലവുകള്‍ ചുരുക്കുക എന്ന തന്ത്ര  പ്രധനമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റീല്‍ യുകെയിലടക്കം ജീവനക്കാരുടെ എണ്ണം  വെട്ടികുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ യൂറോപ്പ്  യൂറോപ്യന്‍ വര്‍ക്ക്സ് കൗണ്‍സിലുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്.  

യുഎസ്-ചൈനാ വ്യാപാര തര്‍ക്കമായിരുന്നു നവംബറില്‍ ടാറ്റാ സ്റ്റീല്‍ കൂടുതല്‍ തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ പ്രധാന കാരണം.  ടാറ്റാ സ്റ്റീലിന്റെ ഉത്പ്പാദനത്തെയും, പ്രവര്‍ത്തനത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ടാറ്റാ സ്റ്റീലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഓഫീസ് തലത്തിലടക്കം ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടപ്പാണ് നിലവില്‍ കമ്പനി ആരംഭിച്ചിട്ടുള്ളത്. ടാറ്റാ സ്റ്റീല്‍ നിലവില്‍ പിരിച്ചുവിടുന്ന ജീവനക്കാരില്‍ 1,600 പേര്‍ നെതര്‍ലാന്‍ഡിലും, ആയരത്തോളം പേര്‍ യുകെയിലും, 350 പേര്‍ മിറ്റിടങ്ങലിലും ജോലി ചെയ്യുന്നവരാണ്.  

കമ്പനിക്ക് ഇപ്പോള്‍ നേരിട്ട പ്രതിസന്ധിയെ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങളും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.  പുതിയ ഇന്നോവേഷനുകള്‍ നടപ്പിലാക്കി, കമ്പനിക്കകത്ത് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യമാണ് ടാറ്റാ സ്റ്റീലിനുള്ളത്. പുതിയ നിക്ഷേപത്തിലൂടെ മൂലധന സമാഹരണം നടപ്പിലാക്കി യൂറോപ്യന്‍ മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് ടാറ്റാ സ്റ്റീലിന്റെ ലക്ഷ്യം. വിപണിയില്‍ കടുത്ത മത്സരം അരങ്ങേറിയതോടെ കമ്പനി നടപ്പുവര്‍ഷം കൂടുതല്‍ പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്.

Author

Related Articles