ഏറ്റെടുത്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റ സ്റ്റീല്‍ നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ വിറ്റു
ഏറ്റെടുക്കലിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റ സ്റ്റീല്‍, നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ പൂര്‍ണമായും വിറ്റു. ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ പരോക്ഷ സബ്സിഡിയറിയായ ടിഎസ് ഗ്ലോബല്‍ ഹോള്‍ഡിംഗ്സ് (ടിഎസ്ജിഎച്ച്) സിംഗപ്പൂറിന്റെ കൈവശമുണ്ടായിരുന്ന നാറ്റ്സ്റ്റീലിന്റെ 100 ശതമാനം ഓഹരികളും 172 മില്യണ്‍ ഡോളറിനാണ് കൈമാറിയത്. 'ടാറ്റാ സ്റ്റീല്‍ സിംഗപ്പൂരിലെ നാറ്റ്സ്റ്റീല്‍ ഹോള്‍ഡിംഗ്സ് പിടിഇ ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നു,' കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്റ്റീല്‍, ഇരുമ്പ് അയേണ്‍ ട്രേഡിംഗ് കമ്പനിയാണ് ടോപ്പ് ടിപ്പ് ഹോള്‍ഡിംഗ് പിടി ലിമിറ്റഡാണ് നാറ്റ്സ്റ്റീലിനെ ടാറ്റ സ്റ്റിലീല്‍നിന്ന് സ്വന്തമാക്കിയത്. എന്നിരുന്നാലും, തായ്ലന്ഡിലെ നാറ്റ്സ്റ്റീലിനെ ടാറ്റാ സ്റ്റീല്‍ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി നിലനിര്‍ത്തി. അതേസമയം, നാറ്റ്സ്റ്റീലിന്റെ കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ഓഫ്-ഷോര്‍ കടം കുറയ്ക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരായ ടാറ്റാ സ്റ്റീല്‍ 2004 ല്‍ ഏകദേശം 1,300 കോടി രൂപയ്ക്ക് നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ വാങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍