പ്രതീക്ഷകളേറെ: നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ടാറ്റ സ്റ്റീല്‍
ടാറ്റ സ്റ്റീല്‍ ഏറെ പ്രതീക്ഷകളോടെ കാണുന്ന നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ (എന്‍ഐഎന്‍എല്‍) ഏറ്റെടുക്കല്‍ നിലവിലെ പാദത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും. ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് വിപുലീകരണത്തില്‍ ഏറെ പ്രതീക്ഷകളുമായാണ് ടാറ്റാ സ്റ്റീല്‍ എന്‍ഐഎന്‍എല്ലിനെ ഏറ്റെടുക്കുന്നത്.
ഒഡീഷ ആസ്ഥാനമായുള്ള സ്റ്റീല്‍ നിര്‍മാതാക്കളായ എന്‍ഐഎന്‍എല്ലിന്റെ 93.71 ശതമാനം ഓഹരികള്‍ 12,100 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ജനുവരി 31ന് ടാറ്റ സ്റ്റീല്‍ പ്രഖ്യാപിച്ചിരുന്നു. ''നീലാചല്‍ ഇസ്പത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തോടെ അവസാനിപ്പിക്കും. ഉയര്‍ന്ന മൂല്യമുള്ള റീട്ടെയ്ല്‍ ബിസിനസ് വിപുലീകരിക്കുന്നത് ഞങ്ങള്‍ വേഗത്തിലാക്കും'' ടി വി നരേന്ദ്രന് പറഞ്ഞു.
നിലവില്‍, ടാറ്റ സ്റ്റീലിന് സ്റ്റീല്‍ പ്ലാന്റുള്ള കലിംഗനഗറിലെ 1.1 ദശലക്ഷം ടണ്‍ സംയോജിത എന്‍ഐഎന്‍എല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ഐഎന്‍എല്ലിന് ആന്തരിക വൈദ്യുതി ആവശ്യകതയും ഓക്സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള എയര്‍ സെപ്പറേഷന്‍ യൂണിറ്റും നിറവേറ്റുന്നതിനായി സ്വന്തമായി ക്യാപ്റ്റീവ് പവര്‍ പ്ലാന്റ് ഉണ്ട്. കൂടാതെ, കമ്പനിക്ക് സ്വന്തമായി ഇരുമ്പയിര് ഖനികളുമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍