ജീവനക്കാര്‍ക്ക് ആശ്വാസവുമായി ടാറ്റ സ്റ്റീല്‍; വമ്പന്‍ ആനുകൂല്യങ്ങള്‍; കൊറോണ ബാധിച്ച് മരിച്ചാലും കുടുംബത്തിന് ശമ്പളം നല്‍കും
ന്യൂഡല്‍ഹി: കൊറോണ കാലത്തെ പ്രതിസന്ധി കാര്യമാക്കാതെ ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കുമെന്ന ഉറപ്പാണ് നല്‍കുന്നത്. ജീവനക്കാരന് കൊറോണ ബാധിച്ച് മരിച്ചാലും കുടുംബത്തിന് ശമ്പളം കിട്ടുന്നത് തുടരും. ജീവനക്കാരന് 60 വയസ് തികയുന്ന കാലം വരെയാണ് ശമ്പളം നല്‍കുക. ജീവനക്കാരന് ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാണ് തുടര്‍ന്നും നല്‍കുക എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
കുടംബങ്ങള്‍ക്ക് വൈദ്യ സഹായവും ഭവന സൗകര്യവും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജോലിക്കിടെയാണ് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് എങ്കില്‍ ജീവനക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും. ബിരുദം നേടുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവാണ് കമ്പനി വഹിക്കുക. കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീല്‍ ട്വിറ്ററില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ടാറ്റ സ്റ്റീല്‍ ഏറ്റുവാങ്ങുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് കൂടുതല്‍ പ്രതികരണം. കോര്‍പറേറ്റ് ലോകത്തിന് പ്രചോദനമായ രത്തന്‍ ടാറ്റയ്ക്ക് നന്ദി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള പാക്കേജുകള്‍ ടാറ്റയിലെ ജീവനക്കാര്‍ക്കല്ലാതെ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൊറോണ കാലത്ത് ഓക്സിജന്‍ വലിയ തോതില്‍ ആവശ്യം വന്നിരിക്കുകയാണ്. കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ഥന ആദ്യം ഏറ്റെടുത്ത കമ്പനികളില്‍ ടാറ്റ സ്റ്റീലുമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍