News

ടാറ്റാ സ്റ്റീല്‍ ബ്രിട്ടനില്‍ 400 ജീവനക്കാരെ പിരിച്ചുവിടും; ജീവനക്കാരെ പിരിച്ചുവിടുന്നത് സാമ്പത്തിക മാന്ദ്യന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍

ടാറ്റാ സ്റ്റീല്‍ 400 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. യൂറോപ്യന്‍ വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും ആശയകുഴപ്പവുമാണ് ടാറ്റാ സ്റ്റീല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ജര്‍മ്മനിയും ബ്രിട്ടനും മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ കമ്പനി കൂടുതല്ഡ പരീക്ഷണത്തിന് ഇറങ്ങാന്‍ തയ്യാറെല്ലാണ് കമ്പനി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 

കമ്പനി ഓര്‍ബ് ഇലക്ട്രിക് സ്റ്റീല്‍ യൂണിറ്റ് അടക്കം അടച്ചുപൂട്ടാന്‍ കമ്പനി തന്നെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 300 ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് കമ്പനി ആദ്യം റഗുലേറ്ററി ഫയലിംഗിലൂടെ വ്യക്തനമാക്കിയത്. അതേസമയം ബ്രിട്ടനില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ വിവിധ കമ്പനികില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം കമ്പനി തന്നെ വ്യക്തമാക്കിയതോടെ ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.

Author

Related Articles