News

ഇത്തവണ ഓൺലൈൻ അക്ഷയ തൃതീയ!; ഏപ്രില്‍ 26 ന്; ലോക്ക്ഡൗണിൽ കച്ചവടം ഓണ്‍ലൈനായി

ചെന്നൈ: രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ ഇത്തവണത്തെ അക്ഷയ തൃതീയ കച്ചവടം ഓണ്‍ലൈനിലാകും. ഏപ്രില്‍ 26 നാണ് അക്ഷയ തൃതീയ. അതിനായി ജുവല്ലറികള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളുടെ അന്വേഷണം കാര്യമായുള്ളതിനാല്‍ ഇത്തവണ ഓണ്‍ലൈന്‍ വിപണനത്തിനുള്ള ഒരുക്കത്തിലാണ് ജുവല്ലറികള്‍.

അതിന്റെ ഭാഗമായി കല്യണ്‍ ജുവല്ലേഴ്‌സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കി. രണ്ട് ഗ്രാമോ അതിന് മുകളിലേയ്‌ക്കോ ഉള്ള സ്വര്‍ണം വാങ്ങാം. അക്ഷയ തൃതീയ ദിനത്തില്‍ ഇ-മെയില്‍ വഴിയോ, വാട്‌സാപ്പ് വഴിയോ സര്‍ട്ടിഫിക്കറ്റ് അയച്ച് കൊടുക്കും. അക്ഷയ തൃതീയയ്ക്ക് എല്ലാ വര്‍ഷവും സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ ജുവല്ലറികള്‍ക്കുണ്ട്. അവരെക്കൂടി ലക്ഷ്യം വെച്ചാണ് ഇത്തവണ ഓണ്‍ലൈന്‍ വിപണനം.

ടാറ്റ ബ്രാന്‍ഡായ തനിഷ്‌ക് അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ 27വരെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്‌കിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമിലൂടെയാണ് ഇത് ലഭ്യമാകുക. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ഷോറൂമുകളിലെത്തി സ്വര്‍ണം കയ്യില്‍വാങ്ങാം. അല്ലെങ്കില്‍ വീട്ടിലുമെത്തിക്കും.

Author

Related Articles