4 വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടാറ്റ; 15,000 കോടി രൂപയുടെ നിക്ഷേപം
കൊച്ചി: ഇലക്ട്രിക് വാഹന രംഗത്ത് ശക്തമായ ചുവടുവയ്പുകളുമായി ടാറ്റ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും. ഇതിനായി രാജ്യത്ത് 15,000 കോടി രൂപയുടെ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങുകയാണ് കമ്പനി. യാത്രാ വാഹന വിഭാഗത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തുന്നത് ഈ രംഗത്തേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നേക്കും. അടുത്ത വര്‍ഷങ്ങളില്‍ ഈ നിക്ഷേപം രാജ്യത്ത് എത്തുന്നത് സമ്പദ് വ്യവസ്ഥക്കും ഗുണകരമാകും. 2022-23-സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പണമൊഴുക്കും ഉയരും. ഇത് ടാറ്റ മോട്ടോഴ്സ് നിക്ഷേപകര്‍ക്കും സഹായകരമായേക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള മാറ്റം ശക്തമാണ് എന്നതിനാലാണ് ഈ രംഗത്ത് ടാറ്റ കൂടുതല്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ധമായ ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നിക്ഷേപകരും ആവശ്യപ്പെടുന്നുണ്ട്. ഈ സമയത്താണ് കമ്പനിയുടെ തന്ത്രപരമായ ഒരു ചുവടുവയ്പ്.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി റൈസ് ക്ലൈമറ്റ് ടാറ്റ മോട്ടോഴ്സിന്റെ യാത്രാ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും എന്നാണ് സൂചന. ഇത് കമ്പനിയുടെ മൊത്തം മൂല്യം 910 കോടി ഡോളറില്‍ ഏറെയായി ഉയരാന്‍ സഹായകരമായേക്കും. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയാണ് വരും വര്‍ഷങ്ങളിലെ ടാറ്റയുടെ വന്‍കിട നിക്ഷേപത്തെക്കുറിച്ചും ബിസിനസ് വിപുലീകരണത്തേക്കുറിച്ചുമുള്ള സൂചനകള്‍ നല്‍കിയത്.
നാലോ, അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിഭാഗത്തില്‍ നിന്ന് 20 ശതമാനം വില്‍പ്പനയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക് ഇവി വാഹനങ്ങളും കമ്പനി പുറത്തിറക്കിയേക്കും. ടാറ്റ നെക്സണ്‍, ടാറ്റ ടിഗോര്‍ ഇവി എന്നീ രണ്ട് ഇലക്ട്രിക് വാഹന മോഡലുകളില്‍ നിന്ന് മാത്രം പ്രതിമാസം 3,000 മുതല്‍ 3,500 യൂണിറ്റ് വരെ ബുക്കിംഗ് ആണ് കമ്പനിക്ക് ലഭിക്കുന്നത്.
ഇപ്പോള്‍ കമ്പനിക്ക് വിതരണം ചെയ്യാന്‍ ആകുന്നത് 1000 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ 200 കോടി ഡോളര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിക്ഷേപം എത്തുന്നത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനും ഈ രംഗത്ത് ഇന്നവേഷന്‍ കൊണ്ടുവരാനും കമ്പനിക്ക് സഹായകരമാകും. ആല്‍ട്രോസ് ഉള്‍പ്പെടെ നിലവിലുള്ള വിവിധ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകളും ലഭ്യമായേക്കും. ടാറ്റ എസ്യുവികളുടെയും ഇലക്ട്രിക് എസ്യുവികള് പ്രതീക്ഷിക്കാം. ടാറ്റ പഞ്ച് മിനി എസ്യുവിക്കും ഇലക്ട്രിക് പതിപ്പ് എത്തിയേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍