ഫ്രാന്‍സുമായി നികുതി തര്‍ക്കം പരിഹരിക്കാന്‍ 107 കോടി ഡോളര്‍ നല്കാന് ഗൂഗിള്‍; പരിഹാരമായത് രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്ക്
പാരിസ് : ഫ്രാന്‍സുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനുള്ള നീക്കവുമായി ഗൂഗിള്‍. ഫ്രാന്‍സുമായി രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന നികുതി തര്‍ക്കം പരിഹരിക്കുകയും കോടതി വ്യവഹാരങ്ങള്‍ക്ക് അവസാനമാവുകയുമാണ്. ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളുമായി 2016 ല്‍ നിലനിന്നിരുന്ന നികുതി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ കോടതിക്കു പുറത്തു തീര്‍ത്തിരുന്നു. അന്ന് 160,000 ഡോളറാണ് ബ്രിട്ടന് ഗൂഗിള്‍ നല്‍കിയത്. ഗൂഗിളിന്റെ യൂറോപ്പിലെ ആസ്ഥാനം അയര്‍ലന്‍ഡാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 12.5% നികുതിയാണ് ചുമത്തിയിരുന്നത്.
എന്നാല്‍ വന്‍ ലാഭം നേടുന്ന ഐടി കമ്പനികള്‍ നികുതി നല്‍കുന്നത് കുറവാണെന്ന പരാതിയെത്തുടര്‍ന്ന് ജൂലൈയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഘടന പരിഷ്കരിച്ചിരുന്നു. ഏതാനും ആഴ്ച്ച മുന്‍പ് ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ 22 വര്‍ഷം മുന്‍പ് കാണാതായ വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. തടാകത്തില്‍ മുങ്ങിയ കാറിലായിരുന്നു ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫ്ളോറിഡയിലെ വെല്ലിങ്ടണില്‍ താമസിച്ചിരുന്ന വില്യം മോല്‍ഡിന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്.
ഫ്ലോറിഡയില്‍ മുന്‍പു താമസിച്ചിരുന്ന ഒരാള്‍ ഗൂഗിള്‍ എര്‍ത്തില്‍ തന്റെ പഴയ താമസസ്ഥലത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് വഴിത്തിരിവായത്. വീടിനു സമീപമുള്ള തടാകത്തിന്റെ ദൃശ്യങ്ങള്‍ സൂം ചെയ്തു നോക്കിയ ഇദ്ദേഹം, വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കാറാണെന്നു തോന്നുന്ന രൂപം കണ്ടു. അദ്ദേഹം ഉടന്‍ പഴയ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നയാളെ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
ഇപ്പോഴത്തെ വീട്ടുടമ ഡ്രോണ്‍ പറത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് വെള്ളത്തിലുള്ളത് വെള്ള നിറമുള്ള കാറാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. ഒടുവില്‍, തടാകത്തില്‍ നിന്നു പൊക്കിയെടുത്ത കാറില്‍ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. 1997 നവംബറിലാണ് വില്യമിനെ(40) കണാതായത്. നൈറ്റ് ക്ലബില്‍ നിന്നു മടങ്ങുകയായിരുന്ന വില്യം അപ്രത്യക്ഷനാവുകയായിരുന്നു. സാറ്റലൈറ്റില്‍ നിന്നുള്ളതും ഭൂമിയില്‍ നിന്നുള്ളതുമടക്കമുള്ള ദൃശ്യങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി ഭൂമിയെ ത്രിമാന രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഗൂഗിള്‍ എര്‍ത്ത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍