സ്വര്‍ണം വില്ക്കുമ്പോഴും നികുതി നല്‍കണം; വിശദാംശം അറിയാം
സ്വര്‍ണം വില്ക്കാന് തയ്യാറെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. സ്വര്‍ണവില കുതിച്ചുയര്‍ന്നതും കോവിഡ് പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞതും ഇതിന് കാരണങ്ങളുമാണ്. എന്നാല്‍ കൈവശമുള്ള സ്വര്‍ണം വിറ്റു കിട്ടുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അറിയുന്നത്. സമ്പന്നവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ നികുതി നിരക്ക് 30 ശതമാനം വരെ നല്‍കേണ്ടി വരും.
സ്വര്‍ണം വില്ക്കുമ്പോള് നിങ്ങള്‍ക്കു കിട്ടുന്ന ലാഭത്തിനാണ് നികുതി ബാധകമാകുക. മൂലധന നേട്ടത്തിനുള്ള നികുതി അഥവാ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സാണ് ഇവിടെ ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ തുകയില്‍ നിന്നും വാങ്ങിയ സമയത്തെ വില കുറച്ച ശേഷം ഉള്ള ലാഭത്തിനാണ് നികുതി വരിക.
സ്വര്‍ണം എത്ര കാലം കൈവശം വെച്ചു, വിറ്റപ്പോള്‍ എത്ര രൂപ ലാഭം കിട്ടി, നികുതി സ്ലാബ് എത്ര എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദായനികുതി നല്‍കേണ്ടത്. വാങ്ങി 36 മാസത്തിനുള്ളില്‍ അഥവാ മൂന്നു വര്‍ഷത്തിനകം വിറ്റാല്‍ കിട്ടുന്ന ലാഭം ഹ്രസ്വകാല മൂലധനനേട്ടമാണ്. ഇവിടെ നിങ്ങളുടെ ആദായനികുതി സ്ലാബ് നിരക്കാണ് ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ ലാഭം ആ സാമ്പത്തിക വര്‍ഷത്തെ നിങ്ങളുടെ മൊത്തം വരുമാനത്തില്‍ കൂട്ടുകയും അതനുസരിച്ച് നികുതി നല്‍കുകയും വേണം. അതായത് താഴ്്ന്ന നികുതി സ്ലാബ് ഉള്ളവര്‍ക്ക് അഞ്ചും ഉയര്‍ന്ന സ്ലാബുകാര്‍ക്ക് 20 അല്ലെങ്കില്‍ 30 ശതമാനം വരെ നികുതി ബാധകമാകും.
മൂന്നു വര്‍ഷത്തിലധികം കൈവശം വെച്ച സ്വര്‍ണമാണ് വില്ക്കുന്നതെങ്കില് ദീര്ഘകാലമൂലധനനേട്ടത്തിനാണ് നികുതി നല്‍കേണ്ടി വരുക. ഇവിടെ 20 ശതമാനം നിരക്കിലാണ് ആദായനികുതി ബാധകം. സര്‍ചാര്‍ജും എഡ്യൂക്കേഷന്‍ സെസും അടക്കം 20.8 ശതമാനം നികുതി വരും. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ആണ് വില്‍പ്പന എങ്കില്‍ ഇന്ഡക്സേഷന് ബെനിഫിറ്റ് കിട്ടും. അതായത് കിട്ടുന്ന ലാഭത്തില്‍ നിന്നും പണപ്പെരുപ്പം കഴിച്ചുള്ള തുകയ്ക്ക് നികുതി നല്കിയാല് മതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍