ഒലയ്ക്ക് പിന്നാലെ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങളുമായി ടിസിഎസ്
ഇക്കഴിഞ്ഞ ദിവസമാണ് ബെംഗളുരു ആസ്ഥാനമായ ഒല ചരിത്രപരമായ തീരുമാനം അറിയിച്ചത്. തമിഴ്നാട്ടിലെ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു. ഇതാ ഒലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇത്തരത്തിലൊരു സുവര്‍ണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
വനിതകള്‍ക്കായി രാജ്യത്തെ ഐടി മേഖലയില്‍ നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ് കമ്പനിപ്രഖ്യാപിച്ചത്.'റീ ബിഗിന്' പദ്ധതിയിലൂടെ കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പുതുതായി മികച്ച തൊഴില്‍ തേടുന്ന ആയിരക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ലഭിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നിയമിക്കുന്ന വനിതാ പ്രൊഫഷണലുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനിയുടെ 2020-21 വാര്‍ഷിക റിപ്പോര്‍ട്ട് (അഞ) അനുസരിച്ച്, ആകെ ജീവനക്കാരില്‍ 36.5 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.
നിലവില്‍ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 509,058 ആണ്. 2022 സാമ്പത്തിക വര്‍ഷം, കമ്പനി കാമ്പസുകളില്‍ നിന്ന് 40,000 ത്തിലധികം പേരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനി കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കിലും, അടുത്ത വൃത്തങ്ങള്‍ പറയുന്നത് ഇതില്‍ 40-50 ശതമാനം നിയമനങ്ങളും സ്ത്രീകളാണെന്നാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍