News

2019 ല്‍ റെക്കോര്‍ഡ് തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ടിസിഎസും ഇന്‍ഫോസിസും

ലോകത്തെ ഏറ്റവും ശക്തമായ ഐടി സേവന കമ്പനിയായ ടിസിഎസും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസും ചേര്‍ന്ന് അര ലക്ഷത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചു. 2019 ല്‍ ഈ രണ്ട് കമ്പനികളും ചേര്‍ന്ന് 53,303 തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ കണക്കുകള്‍ ഒരു പുതിയ റെക്കോഡാണ്. 

ടിസിഎസ് മാത്രം 2018-19 കാലയളവില്‍ 29,000 ജീവനക്കാരെ കൂട്ടിച്ചേര്‍ത്തു. ഇത് അവരുടെ മൊത്തം ജീവനക്കാരുടെ എണ്ണം 4,24,285 ആക്കും. ഗോള്‍ഡന്‍ ജൂബിലി ആഘോഷമായി ടിസിഎസ് സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ ലാഭം ഉയര്‍ന്നതാണ്. ഇന്‍ഫോസിസ് ഇതേ കാലയളവില്‍ 24,016 ജീവനക്കാരെ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ ആകെ തൊഴില്‍ ശക്തി 2,28,123 ആയി. 

മൊത്തത്തില്‍, ഇന്ത്യന്‍ ഐടി മേഖല തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 2018-19 ല്‍ ഏഴ് ഇന്ത്യന്‍ ഐടി കമ്പനികള്‍ കൂടി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഏറ്റവുമധികം ഉയര്‍ന്ന കണക്കുകളാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം ഐടി വ്യവസായം  82,919 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഈ സാമ്പത്തിക വര്‍ഷം ഏഴു കമ്പനികള്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്‌നിസന്റ് എന്നിവയാണ് ആദ്യത്തെ ഏഴ് ഐടി കമ്പനികള്‍. എച്ച്‌സിഎല്‍ 12,328 പുതിയ തൊഴിലുകള്‍ കൂടി ചേര്‍ത്തപ്പോള്‍ വിപ്രോ 8,559 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈ ഡാറ്റ ക്യൂ 3 വരെ മാത്രമായിരിക്കും. ക്യു 4 ന്റെ ഡാറ്റ വെളിപ്പെടുത്തുമ്പോള്‍ എണ്ണം തീര്‍ച്ചയായും ഉയര്‍ന്നേക്കും.

 

Author

Related Articles