ടിസിഎസ് ലോകത്തിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാകുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ടാറ്റാ കണ്സള്ടന്സി സര്‍വീസസ് (ടിസിഎസ്)ലോകത്തിലെ മൂന്നാമത്തെ ഭീമന് ഐടി കമ്പനിയായി ഇനി അറിയപ്പെടും. ഡിഎക്സ്സി ടെക്നോളജി കമ്പനിയെ ടിസിഎസ് മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ ഐടി മേഖലയില്‍ ഉണ്ടായ മാറ്റങ്ങളും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള അഴിച്ചുപണിയും കൂടുതല്‍ വരുമാന നേട്ടം ഉണ്ടാകുന്നതിന് കാരണമായി. 2018-2019 സാമ്പത്തിക വര്‍ഷം ടിസിഎസ് വരുമാനത്തില്‍ ഡിഎക്സിസിയെ പിന്നിലാക്കി നേട്ടം കൊയ്താല്‍ ഐബിഎം അടക്കമുള്ള കമ്പനികളാകും ടിസിഎസിന് മുന്‍പിലുണ്ടാവുക.
അതേസമയം ടിസിഎസിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.നാലാംപാദത്തില്‍ 9.6 ശതമാനമാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. 20.91 ബില്യണ്‍ ഡോളര്‍ വരുമാനമാണ് കമ്പനി ആകെ നേടിയത്. എന്നാല്‍ കമ്പനിയുടെ നാലാം പാദത്തിലെ ആകെ വരുമാനം 1.82 ബില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ടിസിഎസിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം 15.52 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഉണ്ടായിരുന്നത്. ഡിക്സിസി ആവട്ടെ 15.47 ബില്യണ്‍ ഡോളര്‍ വരുമാനമാണ് അന്ന് നേടിയത്. കമ്പനിയിലുണ്ടായ ചില മാറ്റങ്ങളാണ് ടിസിഎസിന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നതിന് കാരണമായത്. വരുമാനത്തില്‍ വന്‍വര്‍ധനവുണ്ടായതോടെ ടിസിഎസ് ലോകത്തിലെ ഏറ്റവും വലിയ ഐടി ഭീമന് കമ്പനിയായി മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം ഡിക്സിസി മാര്‍ച്ച് പാദത്തില്‍ നേടിയ വരുമാനത്തെ പറ്റിയുള്ള കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മെയ് 23 നാണ് കമ്പനി പുതിയ കണക്കുകള്‍ പുറത്തുവിടുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍