ടെക് മഹീന്ദ്രയുടെ അറ്റാദായത്തില്‍ വര്‍ധന; ജൂണ്‍ പാദത്തിലെ അറ്റാദായം 972 കോടി രൂപ
മുംബൈ: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 972.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ടെക് മഹീന്ദ്ര ഓഹരികള്‍ ബിഎസ്ഇയില്‍ ആറ് ശതമാനം നേട്ടം കൈവരിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 20.95 ശതമാനമാണ് നേട്ടം. ടെക് മഹീന്ദ്രയുടെ ഓഹരികള്‍ 5.7 ശതമാനം ഉയര്‍ന്നു.
രാവിലെ ഒന്‍പത് മണിയോടെ ഓഹരി വില 5.8 ശതമാനം ഉയര്‍ന്ന് 698.8 രൂപയായി. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് പ്രകാരം രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 9,106.3 കോടി രൂപയാണ്. മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസത്തെ അപേക്ഷിച്ച് 4.05 ശതമാനം ഇടിവ്. ഐടി വിഭാഗത്തില്‍ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 8,366.7 കോടി രൂപയായി. ജനുവരി-മാര്‍ച്ച് കാലയളവില്‍ നിന്ന് 3.48 ശതമാനം ഇടിവാണുണ്ടായത്.
വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായി ടെക് മഹീന്ദ്രയുടെ ഓഹരികള്‍ തിങ്കളാഴ്ച ബിഎസ്ഇയില്‍ 1.73 ശതമാനം ഉയര്‍ന്ന് 664.05 രൂപയായി. ഇന്നത്തെ നേട്ടത്തിനൊപ്പം, രണ്ട് ട്രേഡിങ്ങ് സെഷനുകള്‍ക്കുള്ളില്‍ ഷെയറുകള്‍ ഏകദേശം 8 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് 38,211.75 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 275 പോയിന്റ് അഥവാ 0.7 ശതമാനം വര്‍ധന. എന്‍എസ്ഇ നിഫ്റ്റി 79 പോയിന്റ് അഥവാ 0.7 ശതമാനം ഉയര്‍ന്ന് 11,211.80 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍