ലോജിസ്റ്റിക് നയത്തിന് അംഗീകാരം നല്കി തെലങ്കാന മന്ത്രിസഭ
ഹൈദരാബാദ്: വിവിധ വ്യാവസായിക മേഖലകള്‍, ഇ-കൊമേഴ്സ്, സേവന മേഖല എന്നിവയുടെ അതിവേഗ വളര്‍ച്ച കണക്കിലെടുത്തുള്ള ലോജിസ്റ്റിക് നയത്തിന് തെലങ്കാന മന്ത്രിസഭ അംഗീകാരം നല്കി. ലോജിസ്റ്റിക് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളായ വെയര്‍ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഡ്രൈ പോര്‍ട്ടുകള്‍, ട്രക്ക് ഡോക്ക് പാര്‍ക്കിംഗ് തുടങ്ങിയവ സര്‍ക്കാര്‍ വികസിപ്പിക്കും.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 1400 ഏക്കറിള് ഡ്രൈ പോര്‍ട്ട് നിര്‍മിക്കുന്നതിനും അംഗീകാരം നല്കി. രണ്ട് സംയോജിത കണ്ടെയ്ന്മെന്റ് ഡീപോട്ടുകള് കൂടി തുടങ്ങും. സംസ്ഥാനത്ത് നിന്ന് കൂടുതല്‍ കയറ്റുമതി.സംസ്ഥാനത്തൊട്ടാകെ പത്തോളം സംയോജിത പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയും തെലങ്കാന അക്കാദമി ഓഫ് സ്കില്‍സ് ആന്റ് നോളജ് (ടാസ്ക്) സഹായത്തോടെയും ഈ മേഖലയില്‍ നൈപുണ്യ വികസനത്തിനായി ഒരു സെന്റര്‍ സ്ഥാപിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകളും വെയര്‍ഹ ീൗലൈ സുകളും സ്ഥാപിക്കുന്ന സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. കസ്റ്റംസ് വകുപ്പുമായി ചേര്‍ന്ന് കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനു നടപടികളെടുക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍