News

ടെലികോം മേഖലയില്‍ വരുമാനമില്ല; 2018 ല്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ടെലികോം മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് സൂചന. ജിയോയുടെ വളര്‍ച്ച ടെലികോം മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മറ്റ് ടെലികോം കമ്പനികള്‍ തകര്‍ച്ചയിലേക്കെത്തിയത് മൂലം ടെലികോം മേഖലയിലേക്ക് ഒഴുകിയെത്തുന്ന വരുമാനത്തില്‍  കുറവുണ്ടായി. 2018 ല്‍ ടെലികോം മേഖലയിലെ ആകെ വരുമാനത്തില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വരുമാനത്തില്‍ 7.13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടെലികോം റെഗുലേറ്ററായ ട്രായാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം സ്‌പെക്ട്രം ഇനത്തില്‍ ഉള്‍പ്പെട്ട ചാര്‍ജ് ഇനത്തിലും, ലൈസന്‍സ് ഇനത്തിലുള്ള ഫീസ് ഇനത്തിലും ലഭിക്കുന്ന വരുമാനത്തില്‍ 10.29 ശതമാനവും, 17.7 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ടെലികോം മേഖലയിലെ സേവനങ്ങളുടെ വരുമാനത്തില്‍ (ക്രമീകൃത വരുമാനം) എജിആര്‍ വരുമാനം 10 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,44,446 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017ല്‍ 1,60,814 കോടി രൂപയായിരുന്നു ഈ മേഖലയില്‍ നിന്നുള്ള ആകെ വരുമാനം. 

അതേസമയം സ്പ്ക്ട്രം ഉപയോഗ ഇനത്തിലുള്ള ഫീസ് നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സ്‌പെക്ട്രം ഉപയോഗത്തിലുള്ള ഫീസ് നിരക്കില്‍ 17.4 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,186 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. വരുമാനം 2018 ല്‍ 4,186 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് ഇനത്തിലുള്ള വരുമാനത്തില്‍ ആവട്ടെ 10.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 11,641 കോടി രൂപയായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Author

Related Articles