News

പണമുണ്ടാക്കാന്‍ ഉറച്ച് ടെലഗ്രാമും; 'പേ ഫോര്‍' സര്‍വീസുകള്‍ ആരംഭിക്കുന്നു

മുംബൈ: വാട്‌സ്ആപ്പിന്റെ എതിരാളിയായ ടെലഗ്രാം 'പേ ഫോര്‍' സര്‍വീസസുകള്‍ ആരംഭിക്കുന്നു. 500 ദശലക്ഷം ഉപഭോക്താക്കളുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ടെലഗ്രാം ആപ്പ് 2021 ല്‍ ഈ സേവനം ആരംഭിക്കുമെന്നാണ് റഷ്യക്കാരനായ സ്ഥാപകന്‍ പവേല്‍ ദുറോവ് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ ഒരു വര്‍ഷം കമ്പനിക്ക് ആവശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

അടുത്ത വര്‍ഷം ജനുവരി മുതല്‍ ടെലഗ്രാം വരുമാനം നേടാനുള്ള പദ്ധതികള്‍ തുടങ്ങും. ഇതിനായി പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിക്കും. അതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആപ്പിലേക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സൗജന്യമായി ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും സൗജന്യമായി തന്നെ ലഭിക്കും. ബിസിനസ് സംഘങ്ങള്‍ക്കും മറ്റും വേണ്ടിയായിരിക്കും പുതിയ ഫീച്ചറുകള്‍. ആളുകള്‍ തമ്മിലുള്ള ആശയ വിനിമയത്തിനിടയില്‍ പരസ്യം പ്രദര്‍ശിപ്പിക്കില്ലെന്നും ദുറോവ് വ്യക്തമാക്കിയിട്ടുണ്ട്.

Author

Related Articles