947 ഫ്യൂച്ചര്‍ റീട്ടെയില്‍ സ്റ്റോറുകളുടെ വാടകക്കരാര്‍ റദ്ദാക്കാന്‍ നോട്ടീസ് നല്കി റിലയന്‍സ്
ആമസോണ്‍, ഫ്യൂച്ചര്‍, റിലയന്‍സ് എന്നീ മൂന്ന് റീട്ടെയില്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ വാടക നല്കുന്നതില് വീഴ്ച വരുത്തിയതിന് 947 ഫ്യൂച്ചര്‍ റീട്ടെയില്‍ സ്റ്റോറുകളുടെ വാടകക്കരാര്‍ റദ്ദാക്കാന്‍ നോട്ടീസ് നല്കി റിലയന്‍സ്. ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്നും ഏറ്റെടുത്ത സ്റ്റോറുകള്‍ നടത്തിപ്പിനായി ഉപകരാറിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനു നല്‍കുകയായിരുന്നു. ഈ സ്റ്റോറുകളില്‍ സ്റ്റോക്ക് സംഭരിക്കാന്‍ പോലും പണമില്ലാതെ വന്നതോടെ റിലയന്‍സിന്റെ ജിയോമാര്‍ട്ട് വഴിയായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഈ ഇനത്തിലും, സ്ഥലവാടകയിനത്തിലുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സിന് പണം നല്‍കാനുള്ളത്. ഇതിനെതിരെയാണ് റിലയന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിലടക്കം നിരവധി സ്റ്റോറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 200 റീട്ടെയില്‍ സ്റ്റോറുകള്‍ ഏറ്റെടുത്ത് അവയെ റീബ്രാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് എന്ന് അറിയിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഈ സംഭവങ്ങള്‍. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി തുടങ്ങിയ വലിയ സ്റ്റോറുകള്‍, ഈസിഡേ, ഹെറിറ്റേജ് തുടങ്ങിയ ചെറിയ സ്റ്റോറുകള്‍, ബ്രാന്‍ഡ് സ്റ്റോറുകളായ സെന്‍ട്രല്‍ സ്റ്റോറുകള്‍ എന്നിവ തുറക്കാതായതോടെ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍