ബാറ്ററികളും സോഫ്റ്റ്വെയറും നല്‍കാമെന്ന് ടെസ്ല സിഇഒ
സോഫ്റ്റ്വെയറിന് ലൈസന്‍സ് നല്‍കാനും പവര്‍ട്രെയിനുകളും ബാറ്ററികളും മറ്റുള്ള കമ്പനികള്‍ക്ക് വിതരണം ചെയ്യാനും തയ്യാറാണെന്ന് ടെസ്ല ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്ക് പറഞ്ഞു. പ്രത്യേക പങ്കാളിത്ത ഡീലുകള്‍ക്ക് കീഴില്‍ ടെസ്ല മുമ്പ് മെഴ്സിഡസ്, ടൊയോട്ട മോട്ടോര്‍ എന്നിവയ്ക്ക് ബാറ്ററികള്‍ നല്‍കിയിട്ടുണ്ട്.
'ടെസ്ല സോഫ്റ്റ്വെയറിന് ലൈസന്‍സ് നല്‍കാനും പവര്‍ട്രെയിനുകളും ബാറ്ററികളും വിതരണം ചെയ്യാനും തയാറാണ്. ഞങ്ങള്‍ ശ്രമിക്കുന്നത് സുസ്ഥിര ഊര്‍ജ്ജം ത്വരിതപ്പെടുത്താനാണ്, എതിരാളികളെ തകര്‍ക്കുകയല്ല!' എന്ന് ട്വിറ്ററിലെ സന്ദേശത്തില്‍ മസ്ക് പറഞ്ഞു.
എന്നാല്‍ ഏത് തരം ബാറ്ററികളാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമല്ല. ടെസ്ല നിലവില്‍ പാനസോണിക് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ബാറ്ററി സംരംഭം നടത്തിവരുകയാണ്. കൂടാതെ ചൈനയുടെ ആമ്പെരെക്സ് ടെക്നോളജി (സിഎടിഎല്‍), ദക്ഷിണ കൊറിയയുടെ എല്‍ജി കെം എന്നിവയില്‍ നിന്നും ബാറ്ററികള്‍ ലഭ്യമാക്കുന്നുമുണ്ട്.
കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് പ്ലാന്റില്‍ സ്വന്തമായി ബാറ്ററി നിര്‍മാണ കേന്ദ്രം നിര്‍മ്മിക്കാനും ടെസ്ല പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഏറ്റവും ചെലവേറിയതും പ്രധാനപ്പെട്ടതുമായ ഘടകങ്ങളാണ് ബാറ്ററികള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍