ടെസ്ല ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിച്ചേക്കും; ചര്‍ച്ച പുരോഗമിക്കുന്നു
പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ബെംഗളുരുവില്‍ ഗവേഷണ-വികസന (ആര് ആന്‍ഡ് ഡി) കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കര്‍ണാകട സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ലോകപ്രശസ്തമായ ടെസ്ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തല്‍. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീ മേഖലകളില്‍ ഗവേഷണ-വികസന സാധ്യതകള്‍ മികച്ച രീതിയില്‍ നിലവില്‍ കര്‍ണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെ തന്നെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടെസ്ല ഒരു വര്‍ഷം മുമ്പെ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍