News

100 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ടെസ്‌ല: കാര്‍നിര്‍മ്മാണ കമ്പനികളില്‍ നിക്ഷേപകരുടെ കണ്ണ് ഇപ്പോള്‍ ടെസ്‌ലയില്‍; ഓഹരി വിലയില്‍ 8.1 ശതമാനം വര്‍ധന

വാഷിങ്ടണ്‍:  ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാര്‍നിര്‍മ്മാണ കമ്പനിയായി ടെസ്‌ല മാറി.  ഏകദേശം 100  ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനി ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ഇതോടെ മുന്‍നിര കാര്‍നിര്‍മ്മാണ കമ്പനിയായ ഫോക്‌സ് വാഗനെ ടെസ്ല പിന്തള്ളി.  ആഗോള വിപണിയില്‍ കമ്പനിയുടെ ഓഹരി വില റെക്കോര്‍ഡ് മുന്നേറ്റം നടത്തിയതോടെയാണ് കമ്പനിയുടെ മൂല്യം വര്‍ധിച്ചത്.  നിലവില്‍ 420 ഡോളര്‍ വ്യാപാരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരികളില്‍ വ്യാപാരം അരങ്ങേറിയത്.  ഓഹരി വിലയില്‍  8.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിയുടെ യുടെ ഓഹരി വില റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.  100 ബില്യണ്‍ ഡോളര്‍ നേട്ടം ടെസ്ല കൈവരിച്ചതോടെ വിപണി മൂല്യത്തില്‍ ഫോക്‌സ് വാഗന്റെ തൊട്ടടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ടെസ്ല ആഗോള എതിരാളികളായ ബിഎംഡ്ബ്ല്യു, ഹുണ്ടായ്, തുടങ്ങിയ കമ്പനികള്‍ ഏറ്റവും പിറകോട്ട് പോയെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍.  അതേസയം ലോകത്തിലേറ്റവും മൂല്യമുള്ള കാര്‍നിര്‍മ്മാതാവ് ടൊയോട്ടയാണ്. ടൊയോട്ടയുടെ വിപണി മൂല്യം 233 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  

കമ്പനിയുടെ നേട്ടത്തിന്റെ പ്രധാന കാരണങ്ങള്‍ ഇതോക്കെയാണ്. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടാവുകയും, ചൈനയില്‍  പുതിയ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, മാത്രമല്ല വിപണി രംഗത്ത് പുതിയ മോഡല്‍ ഇറക്കുമെന്ന പ്രഖ്യാപനങ്ങള്‍  വന്നതോടെയാണ് കമ്പനിയുട വിപണി മൂല്യത്തില്‍  വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. അടത്തിടെ കമ്പനി ചൈനയില്‍  പുറത്തിറക്കിയ വാഹനം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയും, പിന്നീട്എലോന്‍ മാക്‌സിന്റെ നേതൃത്വത്തില്‍  ചൈനയില്‍ കൂടുതല്‍  പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു.   

ഇതോടെ കമ്പനിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് ശക്തമാവുകയും ചെയ്തു. എതിരാളികളെ നിഷ്ഭ്രമമാക്കി കമ്പനിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ന്യൂ സ്ട്രീറ്റ് റിസേര്‍ച്ചിന്റെ വിലയിരുത്തല്‍ അടിസ്ഥാനത്തില്‍  2025  ഓടെ കമ്പനിക്ക് രണ്ട് മില്യണ്‍ മുതല്‍  മൂന്ന് മില്യണ്‍ വരെ കാറുകള്‍ വിറ്റഴിക്കാന്‍  സാധിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles