യുഎസിനും ചൈനയ്ക്കും ശേഷം ടെസ്ല ഇന്ത്യയിലേക്കും; ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാന്റ് ബെംഗളുരുവില്‍
യുഎസിലും ചൈനയിലും നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചതിനു ശേഷം ഇലോണ്‍ മസ്ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വന്‍വളര്‍ച്ചാസാധ്യത മുന്നില്‍കണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിര്‍മിക്കുക.
ടെസ് ലയുടെ വരവുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍നടത്തിയത്. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ടെസ് ല അധികതര്‍ തയ്യാറായിട്ടില്ല. ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെതന്നെ ബെംഗളുരുവില്‍ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്റോസ്പേസ്, ഇലക്ട്രിക് വെഹിക്കിള്‍ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബെംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ടെസ് ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോകകോടീശ്വരന്‍കൂടിയായ ഇലോണ്‍ മസ്ക് കഴിഞ്ഞമാസം ട്വീറ്റ്ചെയ്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍