News

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കും ഇനി നികുതി; നീക്കവുമായി തായ്ലന്‍ഡ്

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കും ഇനി നികുതി. 2021ല്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചതോടെ 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താന്‍ തായ്ലന്‍ഡ്. തീരുമാനം നിലവില്‍ വരുന്നതോടെ ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്നവരെല്ലാം 15 ശതമാനം നികുതി നല്‍കാന്‍ ബാധ്യസ്ഥരാകും. അതേസമയം, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ മൂലധനനേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

അതിവേഗം വ്യാപിക്കുന്ന ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഘട്ടംഘട്ടമായി നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തായ്ലന്‍ഡ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇടപാടില്‍നിന്ന് ലഭിക്കുന്ന ലാഭം ഇതോടെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാന്‍ കഴിയും. അതേസമയം, അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ നേരിട്ട് ഇടപെടരുതെന്ന് തായ്ലന്‍ഡിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് തായ്ലന്‍ഡ് രാജ്യത്തെ വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ നിര്‍ദേശം നല്‍കിയത്. തായ്ലന്‍ഡിലെ ഒരുലക്ഷത്തോളം പേരാണ് ക്രിപ്റ്റോ ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

Author

Related Articles