വില നിയന്ത്രണത്തിന് ആന്ധ്രയെ കണ്ടുപഠിക്കണം; വിപണി വിലകുറയും വരെ കിലോയ്ക്ക് 25 രൂപയ്ക്ക് എല്ലാവര്ക്കും ഉള്ളി
ഹൈദരാബാദ്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ളിയ്ക്ക് തീവില ഈടാക്കുമ്പോള്‍ മാതൃകയായി ഒരു സംസ്ഥാനം.ജഗന്മോഹന് റെഡ്ഡിയുടെ ആന്ധ്രപ്രദേശ് സര്‍ക്കാരാണ് 160 രൂപ വിലയുള്ള ഉള്ളി കിലോയ്ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കുന്നത്. ഇതിനായി 101 റിതുബസാറുകള് സര്‍ക്കാര്‍ ആരംഭിച്ചു. ആന്ധ്ര മാത്രമാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉള്ളി വില്‍ക്കുന്നത്.ഉള്ളി വില കുത്തനെ കൂടിയ സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ജനങ്ങളെ ഈ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ഉടനടി തീരുമാനമെടുക്കുകയായിരുന്നു. എന്തുവന്നാലും വിപണിയില്‍ വില കുറയുംവരെ റിതു ബസാറുകളിലൂടെ 25 രൂപ നിരക്കില്‍ ഉള്ളി നല്‍കുമെന്നും നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ജഗ്ഗ്മോഹന്‍ റെഡ്ഢി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വില കുറച്ച് ഉള്ളി വിറ്റിരുന്ന ആന്ധ്രയിലെ ഔട്ട്ലെറ്റില് തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പത്ത് വര്‍ഷം മുമ്പ് ഹൃദയാഘാതം വന്നിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഉള്ളി മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള തീരുമാനം വന്നതോടെ സ്റ്റാളുകളില്‍ തിക്കുംതിരക്കും നിയന്ത്രണവിധേയമായിട്ടുണ്ട്. ആന്ധ്ര 38496 ക്വിന്റല്‍ ഉള്ളിയാണ് ഇതുവരെ സംഭരിച്ചിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍