News

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള നഗരം ഇന്‍ഡോറെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി പരിഗണിച്ചത് ഇന്‍ഡോറിനെയാണ്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. മധ്യപ്രദേശ് സംസ്ഥാനത്തെ ബോപ്പാല്‍, ഉജ്ജയിനി, ഇന്‍ഡോര്‍ എന്നീ മൂന്ന് നഗരങ്ങളാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തത്. 

കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് സര്‍വേഷനിലാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ശുചിത്വ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു മത്സരം രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2014ല്‍ ഗാന്ധിജയന്ത്ി ദിനത്തില്‍ ആരംഭിച്ച പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് കേന്ത്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. 

 

 

Author

Related Articles