News

അരാംകോയുടെ കടപ്പത്രത്തിന് വന്‍ സാധ്യത ലഭിച്ചെന്ന് റിപ്പോര്‍ട്ട്

അരാംകോ എണ്ണ കമ്പനിയെ പറ്റി ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുള്ള കമ്പനിയുടെ കടപ്പത്ര വില്‍പ്പനയ്ക്ക് വന്‍ സാധ്യതയാണ് ലഭിച്ചത്. കടപ്പത്ര വില്‍പ്പനയ്ക്ക് ഏകദേശം വന്‍ തുകയാണ് ഇടപാടുകാര്‍ നല്‍കിയിട്ടുള്ളത്. ലാഭത്തിലോടുന്ന കമ്പനിക്ക് എത്ര തുക വേണമെങ്കിലും കടം കൊടുക്കാന്‍ തയ്യാറയതായി കമ്പനിക്ക് കൂടുതല്‍ പ്രതീക്ഷയാണ് അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. സൗദി അരാംകോയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കടപത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. 

100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ തുക നല്‍കാനാണ് ഇടപാടുകാര്‍ ഇപ്പോള് ഉദ്ദേശിച്ചിട്ടുള്ളത്. വന്‍ ലാഭം നേടിയ കമ്പനിക്ക് കടം നല്‍കുന്നതില്‍ യാതൊരു കോട്ടവും സംഭവിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. സൗദി ഭരണകൂടത്തിന് അരാംകോയ്ക്ക് മേലിലുള്ള നിയന്ത്രണം പ്രതീക്ഷ കൈവിടുമെന്ന ആശങ്ക വിവിധ ഇടപാടുകാര്‍ക്ക് ഉണ്ടായിരുന്നു. അതെല്ലാം നികത്തിയാണ് ഇപ്പോള്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് കടപത്രത്തിന് സ്വീകാര്യത ലഭിച്ചിട്ടുള്ളത്.

 

Author

Related Articles