News

ഐഐടികളില്‍ ഉയര്‍ന്ന ശമ്പളത്തിന് നിയമിതരാകുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

രാജ്യത്തെ ഐഐടികളില്‍ നിന്നുള്ള ഒന്നാം ഘട്ട പ്ലേസ്‌മെന്റുകളുടെ ശമ്പളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ശരാശരി 20 ശതമാനം വര്‍ധന. ജോലി വാഗ്ദാനം ലഭിക്കുന്ന കാര്യത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 45 മുതല്‍ 100 ശതമാനം വരെ വര്‍ധനയാണ് ജോലി വാഗ്ദാനത്തില്‍ ഉണ്ടായിരിക്കുന്നത്.

ഐഐടി മദ്രാസില്‍ റെക്കോര്‍ഡ് പ്ലേസ്‌മെന്റ്. ക്യാംപസ് പ്ലേസ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത 73 ശതമാനം വിദ്യാര്‍ഥികളും ജോലി ലഭിച്ചു. ഐഐടി ഡല്‍ഹിയില്‍ ജോബ് ഓഫറുകളില്‍ 45 ശതമാനം വര്‍ധന. ഐഐടി പാറ്റ്‌നയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര ശമ്പളം ലഭിച്ചത്- പ്രതിവര്‍ഷം 61.3 ലക്ഷം. ഐഐടി റോര്‍ക്കീയില്‍ 2.15 കോടി രൂപയുടെ ഇന്റര്‍നാഷണല്‍ പാക്കേജ്. രാജ്യത്തിനകത്തുള്ള ഏറ്റവും വലിയ പാക്കേജ് വാഗ്ദാനം ചെയ്യപ്പെട്ടത് ഐഐടി പാറ്റ്‌നയിലാണ്. കഴിഞ്ഞ വര്‍ഷം 47 ലക്ഷമായിരുന്നു വലിയ വാഗ്ദാനം. ഇപ്രാവശ്യം അത് 61.3 ലക്ഷ (പ്രതിവര്‍ഷം)മായി ഉയര്‍ന്നു.

അതേസമയം, ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഒന്നാംഘട്ട പ്ലേസ്‌മെന്റില്‍ പല ക്യാംപസുകളിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഐഐടി മദ്രാസ്, ഐഐടി ഡല്‍ഹി, ഐഐടി പാറ്റ്‌ന, ഐഐടി റൂര്‍ക്കീ തുടങ്ങിയിടങ്ങളില്‍ വലിയ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഐടി റൂര്‍ക്കീയിലാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ പാക്കേജ് ലഭിച്ചത്. പ്രതിവര്‍ഷം 2.15 കോടി രൂപയുടെ പാക്കേജാണ് (കോസ്റ്റ് ടു കമ്പനി) കിട്ടിയത്. ഐഐടി ഗുവാഹത്തിയിലും ഐഐടി ബോംബെയിലും ഇതോട് അടുത്ത പാക്കേജും വാഗ്ദാനം ചെയ്യപ്പെട്ടു. 2.05 കോടി രൂപയുടെ പാക്കേജ് ഊബറാണ് നല്‍കിയത്. ഐഐടി ബോംബെയില്‍ 90.59 ലക്ഷത്തിന്റെ അന്താരാഷ്ട്ര പാക്കേജും ലഭിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച ഏറ്റവും വലിയ അന്താരാഷ്ട്ര പാക്കേജ് 69.05 ലക്ഷം രൂപയായിരുന്നു. 211 ശതമാനം വര്‍ധനയാണ് ഇക്കൊല്ലമുണ്ടായത്.

Author

Related Articles