News

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 82 ശതമാനവും മാറ്റിവെയ്ക്കുന്നത് വീഡിയോകള്‍ക്ക് വേണ്ടി: മൊബൈല്‍ വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന; മികച്ച വീഡിയോ അനുഭവത്തിനായി മികച്ച മൊബൈല്‍ നെറ്റ് വര്‍ക്ക് എയര്‍ടെലിന്റേത്; ഓപ്പണ്‍ സിഗ്നല്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് പുറത്ത്

സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിന്റെ ചാകരയാണ് ഇന്ത്യ. അതുപോലെ ഉപയോഗത്തിലും, നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്ത ഒന്നായി മാറികഴിഞ്ഞു സ്മാര്‍ട്ട് ഫോണുകള്‍. ഫോണ്‍വിളിക്കാന്‍ മാത്രമല്ല, നമ്മുടെ നിത്യജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് എല്ലാം ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പങ്കുണ്ട്. എന്നാല്‍ ഒഴിവുവേളകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോകള്‍ കാണാത്തവരായി ആരുമില്ല. വീഡിയോ കാണുന്നവരുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നവരുടെയും കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൊബൈലില്‍ ലൈവ് സ്ട്രീമിലൂടെയും മറ്റും വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തിലും ഏതാനും വര്‍ഷങ്ങളായി വലിയ വര്‍ധനയുള്ളതായി കണക്കുകള്‍ പുറത്തുവന്നു. ഓപ്പണ്‍ സിഗ്നല്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

യൂട്യൂബില്‍ പ്രതിദിനം 100 കോടിയിലധികം മണിക്കൂറുകളാണ് വീഡിയോകള്‍ക്കായി ആളുകള്‍ ചെലവഴിക്കുന്നത്. സ്നാപ് ചാറ്റ് വീഡിയോകള്‍ക്ക് പ്രതിദിനം 1,000 കോടി വ്യൂസാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 2019-ലെ ഓപ്പണ്‍ സിഗ്നല്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് മികച്ച വീഡിയോ അനുഭവങ്ങള്‍ ഉള്ളത്. ഈ രംഗത്ത് എയര്‍ടെല്‍ 53 പോയിന്റുകളാണ് വളര്‍ന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.6 ശതമാനമാണ് വളര്‍ച്ച. വീഡിയോ ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയം, പിക്ചര്‍ ക്വാളിറ്റി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് വീഡിയോയുടെ ഗുണമേന്മ നിശ്ചയിക്കുന്നത്.

നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, എയര്‍ടെല്‍ എക്സ്ട്രീം ടിവി എന്നിവയിലൂടെയൊക്കെ ഇന്ന് നമ്മള്‍ തുടര്‍ച്ചയായി കാണുന്ന വീഡിയോകള്‍ പരിഗണിച്ചാല്‍, മുമ്പ് എച്ച്ഡി വീഡിയോകള്‍ ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിയില്ലായിരുന്നു. ബാന്‍ഡ് വിഡ്ത്തും ഇന്റര്‍നെറ്റ് സ്പീഡും മാത്രമല്ല എച്ച്ഡി വീഡിയോ സ്ട്രീമിങ്ങും അന്ന് പ്രതിസന്ധി സൃഷ്ചടിച്ചിരുന്നു. വീഡിയോ സ്ട്രീമിങ് വളരെ ചെലവേറിയതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. മിതമായ നിരക്കില്‍ പരമാവധി വേഗത്തില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭ്യമാണ്. സിസ്‌കോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2017-ലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 70 ശതമാനവും വീഡിയോ ട്രാഫിക്ക് ആയിരുന്നു. 2022-ഓടെ ഇത് 82 ശതമാനമായി മാറും എന്നാണ് കണക്കാക്കുന്നത്.

42 നഗരങ്ങളില്‍ 26 നഗരങ്ങളിലും എയര്‍ടെല്ലിനു തന്നെയാണ് മുന്‍തൂക്കം. താരതമ്യേന നല്ല റേറ്റിങാണ്, 30 ശതമാനം നഗരങ്ങളിലും എയര്‍ടെല്ലിനുള്ളത്. ഓവറോള്‍ ഡൗണ്‍ലോഡ് സ്പീഡിന്റെ കാര്യത്തിലും എയര്‍ടെല്‍ മുന്നില്‍ നില്‍ക്കുന്നു. 4 ജി ഡൗണ്‍ലോഡ് സ്പീഡിന്റെ കാര്യത്തിലും എയര്‍ടെല്‍ മുന്നിലാണെന്ന് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ച സ്വീകാര്യതയും സ്നാപ് ചാറ്റ്, ടിക്ടോക്ക്, ഫേസ്ബുക്ക്, പെരിസ്‌കോപ്പ് തുടങ്ങിയ മൊബൈല്‍ ആപ്പുകളുടെ ആധിക്യവും കൊണ്ട് വേഗത്തില്‍ ഉള്ള മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് കമ്പനിക്ക് നല്‍കിയേ മതിയാവു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

Author

Related Articles