News

തേജസ് ട്രെയിനില്‍ അധിക നിരക്കെന്ന് സൂചന; സ്വകാര്യവ്തക്കരിച്ച ആദ്യ ട്രെയിനില്‍ നിരക്കുകള്‍ തോന്നിയ പോലെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റെയില്‍വെയിലടക്കം സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള  നീക്കത്തിലാണിപ്പോള്‍. 150 ട്രെയിനുകള്‍ കൂടി സ്വകാര്യവത്ക്കരണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന്  ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ 50 റെയില്‍വെ സ്‌റ്റേഷനുകളടക്കം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ അടുത്തിടെ സ്വകാരവത്ക്കരിച്ച തേജ്‌സ ട്രെയിനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഗുരുതമായ ആരോപണങ്ങളും വാര്‍ത്തകളുമാണ് പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പ്രതിസന്ധി അഭിമുഖീരിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. തേജസ് ട്രെയിന്‍ സ്വകാര്യവചത്ക്കരിച്ചത് മൂലം അധിക നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.റെയില്‍വെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി തേജസ് ട്രെയിനിന്റെ നിരക്കുകള്‍ നിജപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ട്രെയിനിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. റെയില്‍വേ സ്വകാര്യവല്‍ക്കരിച്ച ആദ്യ ട്രെയിനായ തേജസിന്റെ നിരക്കുകളാണ് ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഡല്‍ഹി ലക്നൗ റൂട്ടില്‍ ഐആര്‍സിടിസി നടത്തുന്ന തേജസ് എക്‌സ്പ്രസിന്റെ നിരക്കുകളെച്ചൊല്ലിയാണു വിവാദം. റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെയാണു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 150 ട്രെയിനുകള്‍ക്കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ റെയില്‍വേ തീരുമാനിച്ച സാഹചര്യത്തിലാണു വിവാദമുയരുന്നത്.

എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2310 രൂപയും എസി ചെയര്‍ കാറില്‍ 1505 രൂപയുമാണു ഡല്‍ഹി ലക്നൗ റൂട്ടിലേക്കുള്ള നിരക്ക്. തിരിച്ചുള്ള ട്രെയിനില്‍ ഇത് യഥാക്രമം 2450, 1755 എന്നിങ്ങനെയാണ്. ഈ റൂട്ടിലോടുന്ന ശതാബ്ദി ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 1855 രൂപയും ചെയര്‍ കാറില്‍ 1165 രൂപയുമാണു നിരക്ക്. 

2 ട്രെയിനുകളുടെയും ഓട്ടസമയത്തില്‍ വ്യത്യാസമില്ല. തേജസില്‍ പ്രത്യേക സേവകരുണ്ട്. വൈകിയാല്‍ മണിക്കൂറിന് 100 രൂപ, 2 മണിക്കൂറിന് 250 രൂപ എന്ന നിരക്കില്‍ നഷ്ടപരിഹാരവും ലഭിക്കും. അതിനിടെ, സ്വകാര്യവത്ക്കരണ നടപടിക്കെതിരെ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നുണ്ട്. സ്വകാര്യവത്ക്കരണ നടപടികളില്‍ ബിഎംഎസ് അടക്കമുള്ള സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്.

1989ലെ റെയില്‍വേ നിയമം അനുസരിച്ച് റെയില്‍വേക്കാണു ട്രെയിനുകളിലെ നിരക്കു നിശ്ചയിക്കാന്‍ അധികാരം. നിശ്ചയിച്ച നിരക്കിലേറെ ഈടാക്കിയാല്‍ പിഴ ചുമത്താനും റെയില്‍വേക്ക് അധികാരമുണ്ട്. എന്നാല്‍, നിയമത്തില്‍ സ്വകാര്യ ട്രെയിനുകള്‍ ഉള്‍പ്പെടാത്തതാണു നിരക്കു സംബന്ധിച്ച പ്രശ്നത്തിനു കാരണമെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിയമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.

Author

Related Articles