ഐപിഒ വിപണിയിലേക്ക് ഈ 2 കമ്പനികളും; അറിയാം
ഐപിഒ പെരുമഴയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍. കഴിഞ്ഞ രണ്ട് മാസമായി ഓഹരി വിപണിയിലേക്ക് എത്തിയത് പ്രമുഖ സ്റ്റാര്‍ട്ടപ്പ് സൊമാറ്റോ ഉള്‍പ്പെടെ നിരവധി പേരാണ്. ദേവ്യാനി ഇന്റര്‍ നാഷണല്‍, എക്സാരോ ടൈല്‍സ് തുടങ്ങി മറ്റ് നാല് കമ്പനികള്‍ ഓഗസ്റ്റ് ആദ്യവാരം തന്നെ ഓഹരിവിപണിയില്‍ ഐപിഒയ്ക്കെത്തി. ഇപ്പോഴിതാ രണ്ട് കമ്പനികള്‍ കൂടി ഐപിഒ മാമാങ്കത്തില്‍ പങ്ക് ചേരുകയാണ്.
കെഎഫ്സി, പീറ്റ്സ ഹട്ട് ബ്രാന്‍ഡുകളുടെ ഓമ്നി ചാനല്‍ റസ്റ്റോറന്റ് ഓപ്പറേറ്റര്‍ ആയ സഫയര്‍ ഫുഡ്സ് ആണ് ഒന്ന്. മറ്റൊന്ന് ഇക്സിഗോ എന്ന പ്രശസ്തമായ ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥരായ ലെ ട്രാവെന്യൂസ് ടെക്നോളജി ലിമിറ്റഡ് ആണ്. ഇരു കമ്പനികളും സെബിക്ക് പേപ്പര്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സമാര ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാക്സ്, സിഎക്സ് പാര്‍ട്ണേഴ്സ്, എയ്ഡല്വൈസ് എന്നീ മാര്‍ക്യൂ ഇന്‍വേസ്റ്റേഴ്സ് പിന്തുണയ്ക്കുന്ന കമ്പനിയാണ് സഫയര്‍. 17,569,941 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ല് (ഓഎഫ്എസ്) ആയിരിക്കും ഇവര്‍ ഐപിഒയില്‍ ഉള്‍പ്പെടുത്തുക.1600 കോടി രൂപയുടെ ഷയറുകളാണ് ലെ ട്രാവെന്യൂസ് ഐപിഓയ്ക്ക് എത്തിക്കുക. ഇത് 750 കോടി രൂപയുടെ പുതിയ ഇഷ്യുവും 850 കോടി രൂപയുടെ ഓഎഫ്എസും ഉള്‍പ്പെടും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍