രാജി വയ്ക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്ക്; അമ്പരപ്പിച്ച് ട്വീറ്റ്
വ്യത്യസ്തവും നിര്‍ണായകവുമായി ട്വീറ്റ് കൊണ്ട് ലോകത്തെ അമ്പരപ്പിക്കാറുണ്ട് ഇലോണ്‍ മസ്ക്. ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഷെയറുകളും മസ്കിന്റെ ട്വീറ്റുകളനുസരിച്ച് ചാഞ്ചാടിക്കളിക്കാറുണ്ട്. ട്വീറ്റുകളിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മസ്കിന്റെ ഏറ്റവും പുതിയ ട്വീറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ചെയ്യുന്ന ജോലി മതിയാക്കാന്‍ ആഗ്രഹിക്കുന്നതായി ഇലോണ്‍ മസ്കിന്റെ ട്വീറ്റ് ആണ് ചര്‍ച്ചയാകുന്നത്. ഇനി ഒരു ഇന്‍ഫ്ളുവന്‍സര്‍ മാത്രമായിരിക്കാനാണ് താത്പര്യം എന്നും അദ്ദേഹം പങ്കുവയ്ക്കുന്നു. നിലവില്‍ ടെസ്ല കമ്പനിയുടെ സിഇഒയാണ് ഇലോണ്‍ മസ്ക്. സ്പെയ്സ് എക്സ് എന്ന സ്പെയ്സ് ടൂറിസം കമ്പനിയുടെ സ്ഥാപക സിഇഓയുമാണ്.
വലിയ ചര്‍ച്ചയായിട്ടുണ്ട് മസ്കിന്റെ ഈ ട്വീറ്റ്. ട്വിറ്ററില്‍ സജീവമായ ഒരാളെന്ന നിലയില്‍ എലോണ്‍ മസ്കിത് കാര്യമായാണോ കളിയായാണോ പറഞ്ഞതെന്ന് ഇപ്പോഴും ബിസിനസ് ലോകത്തിന് എന്നാല്‍ വ്യക്തമായിട്ടില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് മുമ്പും ഇദ്ദേഹം പറഞ്ഞിരുന്നു. രാവും പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരല്പ്പ സമയം വെറുതെയിരിക്കാനായെങ്കില്‍ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകള്‍.
കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കണോയെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകള്‍ വേണമെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ 12 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ ഇദ്ദേഹം വില്‍ക്കുകയും ചെയ്തിരുന്നു.
ഇതോടെ ആസ്തി കുറയുകയും ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ താഴേക്ക് പോകുകയും ചെയ്തിരുന്നു. എന്നിരുന്നാലും ലോക സമ്പന്ന പട്ടികയില്‍ 266 ബില്യണ്‍ ഡോളറുമായി മസ്ക് ആണ് ഒന്നാമന് ആമസോണ്‍ ഇന്ക് മേധാവി ജെഫ് ബെസോസ് ആണ് രണ്ടാമത്. 200 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍