News

കേരളത്തിന് ശുഭ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ; തേഡ് എസി ഇക്കോണമി കോച്ച് യാഥാര്‍ത്ഥ്യത്തിലേക്ക്

കൊച്ചി:  ഇന്ത്യന്‍ റെയില്‍വേ പുതിയതായി പുറത്തിറക്കിയ തേഡ് എസി ഇക്കോണമി കോച്ച് കേരളത്തിലും. കൊച്ചുവേളി-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസിലാണ് ആദ്യ തേഡ് എസി ഇക്കോണമി കോച്ച് അനുവദിച്ചത്. പുതിയ കോച്ചുമായുള്ള കേരളത്തിലെ ആദ്യ സര്‍വീസ് ഇന്നലെ ആരംഭിച്ചു. തേഡ് എസി കോച്ചുകളുടെ കോഡ് ബി എന്നാണെങ്കില്‍ പുതിയ തേഡ് എസി ഇക്കോണമിയുടെ കോഡ് എം എന്നാണ്. സാധാരണ തേഡ് എസി കോച്ചുകളില്‍ 72 ബെര്‍ത്തുകളാണെങ്കില്‍ ഇക്കോണമിയില്‍ 83 ബെര്‍ത്തുകളാണുള്ളത്.

എല്ലാ സീറ്റിനും എസി വെന്റ്, കാലു കൊണ്ടു അമര്‍ത്തി പ്രവര്‍ത്തിക്കാവുന്ന പൈപ്പുകള്‍, ബയോ വാക്വം ശുചിമുറി, റീഡിങ് ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ എന്നിവയുണ്ട്. മുകള്‍ ബെര്‍ത്തിലേക്കു കയറാനുള്ള പടികളും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. വീതി കൂടിയ വാതിലുകളും ചവിട്ടുപടികളും പുതിയ കോച്ചിന്റെ പ്രത്യേകതകളാണ്. തേഡ് എസി, സ്ലീപ്പര്‍ നിരക്കുകള്‍ക്കിടയിലാണു പുതിയ കോച്ചിലെ നിരക്ക്.

Author

Related Articles