News

ഓഹരി വിപണിയില്‍ മുന്നേറ്റം തുടര്‍ന്ന് അദാനി പവര്‍; 59 ശതമാനം നേട്ടം

അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്നുള്ള അദാനി പവര്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 151.50 രൂപയാണ് അദാനി പവര്‍ ബിഎസ്ഇയില്‍ കുറിച്ചത്. ജൂണ്‍ ഒന്നിന് ഈ ഓഹരിയുടെ വില 95. 4 രൂപയായിരുന്നു. ഒരാഴ്ചക്കിടെ അദാനി പവര്‍ സമ്മാനിച്ചിരിക്കുന്ന നേട്ടം 58.8 ശതമാനം. കമ്പനിയുടെ വിപണി മൂല്യം 57,352.68 കോടി രൂപയായി.

കഴിഞ്ഞ 12 മാസത്തിനിടെ അദാനി പവര്‍ ഓഹരി വില 285.6 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതലുള്ള നേട്ടം 198.5 ശതമാനവും. ഒരു വര്‍ഷം മുമ്പ് അദാനി പവറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നാല്‍ ഇന്നതിന്റെ മൂല്യം 19.64 ലക്ഷം ആയിരിക്കും. രാജ്യത്തെ പ്രമുഖ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരാണ് അദാനി പവര്‍.

Author

Related Articles