സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
മറ്റ് ബാങ്കുകള്‍ അവരുടെ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍, അതിശയകരമായ ഒരു നീക്കവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി). വിവിധ ഹ്രസ്വകാല കാലയളവുകള്‍ക്കുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചിരിക്കുകയാണ് ഐഒബി. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകള്‍ 2022 ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലയളവിലുള്ള എഫ്ഡികളുടെ പലിശ നിരക്ക് ബാങ്ക് 40 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. 7-45 ദിവസത്തെ കാലാവധിയുള്ള ഈ എഫ്ഡികളുടെ നിരക്ക് 2022 ഏപ്രില്‍ 11 മുതല്‍ 3.40 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി മാറി. 46 മുതല്‍ 90 ദിവസം വരെയുള്ള കാലയളവിലേക്ക് നിരക്കുകള്‍ 3.90 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റ് കുറച്ച് 3.50 ശതമാനമാക്കി. 91 മുതല്‍ 179 ദിവസം വരെയുള്ള കാലയളവില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 4.40 ശതമാനത്തിന് പകരം 4 ശതമാനം ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ 4.90 ശതമാനത്തിന് പകരം 4.50 ശതമാനം ലഭിക്കും. അതേസമയം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഐഒബി വെബ്സൈറ്റ് പ്രകാരം 7-14 ദിവസത്തെ സ്ഥിര നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍