News

വിദ്യാര്‍ത്ഥികള്‍ക്ക് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഫീസ് അടയ്ക്കാന്‍ അവരമൊരുക്കി ഈ സ്‌കൂള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഫീസ് അടയ്ക്കാന്‍ അവരമൊരുക്കി അമേരിക്കയിലെ പ്രമുഖ ബിസിനസ് സ്‌കൂള്‍. പെന്‍സിന്‍വാലിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളാണ് ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഫീസായി വാങ്ങാന്‍ തീരുമാനിച്ചത്.
വാര്‍ട്ടണ്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബ്ലോക്ക് ചെയിന്‍ ആന്റ് ഡിജിറ്റല്‍ അസെറ്റ് കോഴ്സിനാണ് ഫീസ് ക്രിപ്റ്റോയില്‍ നല്‍കാന്‍ അവസരം.

ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ കോയിന്‍ബേസുമായാണ് വാര്‍ട്ടണ്‍ സഹകരിക്കുന്നത്. 3800 ഡോളറാണ് ഫീസ്. ക്രിപ്റ്റോ കറന്‍സികളുടെ വക്താവായി അറിയപ്പെടുന്ന ടെസ്ല സിഇഒ എലോണ്‍ മസ്‌ക് 1997ല്‍ ബിരുദം നേടിയത് ഇതേ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ നിന്നാണ്. ഇത് ആദ്യമായല്ല ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ക്രിപ്റ്റോ കറന്‍സിക്ക് അനുകൂലമായി തീരുമാനം എടുക്കുന്നത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2014ല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബിറ്റ്കോയിന്‍ വിതരണം ചെയ്തിരുന്നു. മറ്റ് ചില കോളേജുകളും ക്രിപ്‌റ്റോയില്‍ ഉപയോഗിക്കാന്‍ ട്യൂഷന്‍ ഫീ നല്‍കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ്മാസം പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്ക് ഒരു അജ്ഞാതന്‍ 5 മില്യണ്‍ യുഎസ് ഡോളറിന് തുല്യമായ ക്രിപ്‌റ്റോകറന്‍സി സംഭാവന നല്‍കിയിരുന്നു.

News Desk
Author

Related Articles